Advertisement

‘കരകയറാതെ ആനവണ്ടി’; സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 1093 സര്‍വീസുകള്‍

December 19, 2018
Google News 1 minute Read

സംസ്ഥാനത്തുടനീളം 1093 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ധാക്കി. റദ്ധാക്കല്‍ ദീര്‍ഘ ദൂര സര്‍വീസുകളെ ബാധിച്ചു. സര്‍വീസ് മുടങ്ങിയത് വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലും ബാധിച്ചു. തല്‍സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും പ്രതിസന്ധി രൂക്ഷമാകും. 1093 സര്‍വീസുകളാണ് സംസ്ഥാനത്ത് ഇന്ന് റദ്ധാക്കിയത്. കോഴിക്കോട് മേഖലയില്‍ 145 സര്‍വീസുകളില്‍ 55 സര്‍വീസുകള്‍ റദ്ധാക്കി. തിരുവനന്തപുരത്തു ആകെ ഉള്ള 222 സര്‍വീസുകളില്‍ 101 സര്‍വീസുകളാണ് റദ്ധാക്കിയത്.

Read More: പുതുതായി നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കും; സിഎംഡിയെ തള്ളി ഗതാഗതമന്ത്രി

ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയത് എറണാകുളം ജില്ലയില്‍. 181 സര്‍വീസുകളാണ് മുടങ്ങിയത്. പ്രധാനമായും സിറ്റി സര്‍വീസുകളാണ് റദ്ധാക്കിയതെങ്കിലും കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ ആശ്രയിക്കുന്ന കോലഞ്ചേരി മൂവാറ്റുപുഴ റൂട്ടില്‍ ബസില്ലാത്തത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കി.

Read More: ഇടുക്കിയിലെ കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി; ’24 ഇംപാക്ട്’

യാത്ര ക്ലേശത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് പോകാനെത്തിയ വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെ ഉള്ളവര്‍ യാത്ര മാറ്റിവച്ചു. മൂന്നാറില്‍ നിന്ന് ബസുകള്‍ ഒന്നും തന്നെ കൊച്ചിയിലെത്തിയില്ല. മണിക്കൂറുകളോളം ബസ് കാത്തുനിന്ന് യാത്ര ക്കാരില്‍ പലരും മറ്റു മാര്‍ഗങ്ങള്‍ തേടി.

Read More: ‘എന്റെ ഉമ്മാന്റെ പേരി’ലെ ആദ്യ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

മലബാര്‍ മേഖലയില്‍ മലയോര ഗ്രാമീണ മേഖലകളിലെ ജനങ്ങളാണ് ഏറെ പ്രയാസപ്പെട്ടത്. കോഴിക്കോട് തിരുവമ്പാടിയിലും വയനാട് മാനന്തവാടിയിലും സ്ഥിതി രൂക്ഷമായിരുന്നു. 26 സര്‍വീസാണ് മാനന്തവാടിയില്‍ മാത്രം മുടങ്ങിയത്. ബദല്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയില്ലെങ്കില്‍ വരും ദിവസങ്ങളിലും പ്രതിസന്ധി തുടരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here