Advertisement

കെഎസ്ആർടിസിയിൽ നാളെ കൂട്ട നിയമനം

December 19, 2018
Google News 0 minutes Read

കെഎസ്ആർടിസിയിൽ നാളെ കൂട്ട നിയമനം. പിഎസ്‌സി അഡൈ്വസ് മെമ്മോ നൽകിയ 4051 പേരെ നാളെ കെഎസ്ആർടിസി നിയമിക്കും. എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ കാരണം ഇന്നലെ 1763 ഷെഡ്യൂളുകളാണ് റദ്ദാക്കിയത്.

ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് നാലായിരത്തിലധികം എം പാനൽ കണ്ടക്ടർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടത്. കഴിഞ്ഞ രണ്ടു ദിവസമായി വലിയ പ്രതിസന്ധിയാണ് കോർപ്പറേഷൻ നേരിടുന്നത്. ഇന്നലെ മാത്രം 1763 ഷെഡ്യൂളുകളാണ് സംസ്ഥാനത്താകെ റദ്ദാക്കിയത്. മലയോര മേഖലയിലും ഉൾനാടുകളിലുമടക്കം നിരവധി യാത്രക്കാരെ സർവ്വീസ് റദ്ദാക്കിയത് കാര്യമായി ബാധിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ സ്ഥിരം ജീവനക്കാരുടെ അവധി നിയന്ത്രിച്ചും ഡബിൾ ഡ്യൂട്ടി ഏർപ്പെടുഏർപ്പെടുത്തിയുമുള്ള പ്രശ്‌ന പരിഹാരത്തിനാണ് കെഎസ്ആർടി ശ്രമിക്കുന്നത്.

എന്നാൽ അധിക ഡ്യൂട്ടി ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here