മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി വെറും രണ്ട് ദിവസം മതി

പലരെയും അലട്ടിയിരുന്ന ഒരു പ്രശ്‌നത്തിന് ഒടുവില്‍ പരിഹാരമാകുന്നു. മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യണമെങ്കില്‍ ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ടതില്ല. മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ലളിതമാക്കി. ഇതുപ്രകാരം ഇനിമുതല്‍ രണ്ട് ദിവസംകൊണ്ട് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാം.

നിലവില്‍ ഏഴ് ദിവസങ്ങള്‍ക്കൊണ്ടാണ് നമ്പര്‍ മാറാതെതന്നെ മറ്റൊരു സേവനദാതാവിലേക്ക് മൊബൈല്‍ കണക്ഷന്‍ മാറ്റാന്‍ സാധിക്കുക. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കൊണ്ട് പോര്‍ട്ട് ചെയ്യാനുള്ള നടപടിക്കാണ് ട്രായ് രൂപംകൊടുത്തിരിക്കുന്നത്. എംഎന്‍എസ്പി സേവനദാതാവ്, പഴയ സേവന ദാതാവില്‍ നിന്ന് വിവരം ശേഖരിച്ച് മാറ്റം വരുത്തുന്നത് റിയല്‍ ടൈമിലൂടെ ആക്കിയിട്ടുണ്ട്. ഇതുവഴിയാണ് പോര്‍ട്ടിങ് എളുപ്പത്തില്‍ സാധ്യമാകുക.

Read more: നിങ്ങളുടേത് മോശപ്പെട്ട പാസ് വേഡ് ആണോ? ഇതാ ഈ വര്‍ഷത്തെ 25 ‘മണ്ടന്‍’ പാസ് വേഡുകള്‍

ഇതൊടൊപ്പംതന്നെ യുണീക് പോര്‍ട്ടിങ് കോഡിന്റെ കാലാവധി നാല് നിവസമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ 15 ദിവസമായിരുന്നു യുണീക് പോര്‍ട്ടിങ് കോഡിന്റെ കാലാവധി. പോര്‍ട്ടിങിനുള്ള അപേക്ഷ പിന്‍വലിക്കാനുള്ള നടപടികളും ലഘൂകരിച്ചിട്ടുണ്ട്. എന്നാല്‍ കോര്‍പ്പറേഷന്‍ കണക്ഷനുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് പരമാവധി നാല് ദിവസങ്ങള്‍ വരെ വേണ്ടിവരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top