Advertisement

തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും

December 19, 2018
Google News 0 minutes Read

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കമ്പനി രൂപീകരിച്ച് ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റ‍ഡ് (ടിയാല്‍ ) എന്ന പേരിലാണ് കമ്പനി രൂപീകരിച്ചത്. വിമാനത്താവള ടെന്‍ഡറില്‍ ടിയാല്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് കമ്പനി. സിയാല്‍, കിയാല്‍ എന്നീ കമ്പനികളുടെ മാതൃകയിലാണ് ടിയാലും രൂപീകരിക്കുന്നത്.

കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികൾ, കെഎസ‌്ഐഡിസി, കിഫ‌്ബി, നാഷ‌ണൻ ഇൻഫ്രാസ‌്ട്രക‌്ചർ ഫണ്ട‌് ബോർഡ‌് എന്നീ സ്ഥാപനങ്ങളാണ‌് പ്രത്യേക കമ്പനിയിൽ ഉണ്ടാവുക. കൊച്ചി , കണ്ണൂര്‍ എന്നീ അന്താരാഷ്ട്രാ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്ത കേരള സർക്കാറിനെ തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളവും ഏൽപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here