തൃശൂരില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു

തൃശൂര്‍ കിരാലൂരില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 3500 ലിറ്റര്‍ മായം ചേര്‍ത്ത വെളിച്ചെണ്ണയാണ് പിടിച്ചെടുത്തത്. ബ്രില്യന്റ്, കേരനാട് ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണയാണ് കിരാലൂരിലുള്ള ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌പെഷ്യല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top