കോടതി വിധി നടപ്പാക്കാന്‍ പോലീസ്; ഓര്‍ത്തഡോക്സ് വൈദികന്‍ പള്ളിയിലേക്ക്, പ്രതിഷേധക്കാര്‍ കസ്റ്റഡിയില്‍

conflict

കോതമംഗലം ചെറിയ പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമം. ഓര്‍ത്തഡോക്സ് വൈദികന്‍ പള്ളിയിലേക്ക് വരികയാണ്. റമ്പാന്‍ തോമസ് പോളാണ് പള്ളിയിലേക്ക് എത്തിയത് വന്‍ പോലീസ് സംഘം സ്ഥലത്തുണ്ട്. പോലീസ് വലയത്തിലാണ് ഓര്‍ത്തഡോക്സ് വിഭാഗം വൈദികനും ഏതാനും വിശ്വാസികളും പള്ളിയിലേക്ക് എത്തുന്നത്. പ്രാര്‍ത്ഥനയ്ക്കായാണ് ഇവര്‍ പള്ളിയിലേക്ക് എത്തുന്നത്. യാക്കോബായ വിഭാഗത്തിന്റെ വലിയ പ്രതിഷേധം ഇവിടെ നടക്കുകയാണ്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. റമ്പാനെ വിശ്വാസികള്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്  പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ഇവിടെ നിന്ന് മാറ്റുകയാണ്. അസഭ്യവര്‍ഷങ്ങളുമായാണ് യാക്കോബൈറ്റ് വിശ്വാസികള്‍ വൈദികനെതിരെ പ്രതിഷേധിക്കുന്നത്.

1934ലെ ഓര്‍ത്തഡോക്സ് ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്നും അതിനായി ഓര്‍ത്തഡോക്സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാച്ചന് പോലീസ് സംരക്ഷണം നടത്തണമെന്ന വിധി വന്നതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഈ വിഷയത്തില്‍ ഓര്‍ത്തഡോക്സ് സഭ സുപ്രീം കോടതിയില്‍ കവിയറ്റ് ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ വന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഉത്തരവ് നല്‍കരുത് എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top