കോതമംഗലം ചെറിയ പള്ളി തർക്കം; പള്ളിയിൽ സംഘർഷം

കോതമംഗലം ചെറിയ പള്ളിയിൽ സംഘർഷം. കോതമംഗലം ചെറിയ പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ പോലീസ് ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഓർത്തഡോക്സ് വൈദികൻ പള്ളിയിൽ പ്രവേശിക്കാനെത്തും.
നേരത്തെ യാക്കോബായ ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ അധികാരത്തർക്കം നിലവിലുള്ള കോതമംഗലം പള്ളിക്കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായിരുന്നു.
കോതമംഗലം ചെറിയ പള്ളിയിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി മുൻസിഫ് കോടതി വിധി നടപ്പിലാക്കാത്തതിനെത്തുടർന്നാണ് പൊലീസിന് നേരെ ഹെക്കോടതിയുടെ രൂക്ഷ വിമർശനമുണ്ടായത്. ഉത്തരവ് നടപ്പിലാക്കാൻ പൊലീസ്
തയ്യാറായില്ലെന്ന് മാത്രമല്ല ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും അതിനാൽ അതിന് മുതിരരുത് എന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമർശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here