കെഎം ഷാജിയെ എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്

km shaji disqualified again as mla by hc

കെഎം ഷാജിയെ എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്. അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള സിപിഐ എം പ്രവർത്തകൻ ബാലൻ നൽകിയ ഹർജിയിലാണ് രണ്ടാം ഉത്തരവ്. ആദ്യ ഉത്തരവ് പോലെ തന്നെ ആറുവർഷത്തേക്ക് ആണ് അയോഗ്യത. ജസ്റ്റിസ് പി ഡി രാജന്റെതാണ് വിധി.

ഇതേ ബഞ്ച് മറ്റൊരു കേസ് പരിഗണിച്ച് ഷാജിയെ നേരത്തെ യോഗ്യനാക്കിയിരുന്നു.ഇതിനെതിരെ ഷാജി സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുകയാണ് . ആ വിധി ഷാജിയ്‌ക്കെതിരെ മത്സരിച്ച എം വി നികേഷ് കുമാർ നൽകിയ ഹർജിയിലായിരുന്നു.

അതേസമയം ആദ്യ ഹർജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുൻ എസ്‌ഐക്കെതിരെ കെഎം ഷാജി നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. അയോഗ്യത കൽപിക്കാൻ ഇടയായ വർഗീയ പരാമർശമുള്ള നോട്ടീസ് യുഡിഎഫ് കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ്‌ഐയുടെ മൊഴി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top