വളപട്ടണം എസ്.ഐക്കെതിരെ കെഎം ഷാജി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസിൽ വളപട്ടണം എസ്. ഐക്കെതിരെ കെ.എം ഷാജി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതാ വിരുദ്ധമായ മൊഴിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച വളപട്ടണം എസ്.ഐയായിരുന്ന ശ്രീജിത്ത് കൊടേരിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹർജിയിൽ സർക്കാർ ഇന്ന് വിശദീകരണം നല്കും. ഷാജി വർഗീയ പ്രചാരണത്തിനുപയോഗിച്ചെന്ന് കാണിച്ച് പൊലീസ് ഹാജരാക്കിയ ലഘുലേഖകൾ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കെ. ടി അബ്ദുൽ നാസർ പൊലീസിന് നൽകിയതാണെന്ന് ഹർജിയിൽ പറയുന്നു. ഇവ റെയ്ഡ് നടത്തി പിടിച്ചെടുത്തതാണെന്ന തരത്തിലാക്കി ശ്രീജിത്ത് മാറ്റിയെന്നുമാണ് ഹർജിയിലെ ആരോപണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here