മേഘാലയയിലെ ഖനി അപകടം; 14പേരും മരിച്ചതായി സൂചന

മേഘാലയയിലെ ജയിന്റ് ഹിൽസിലെ അനധികൃത ഖനി അപകടത്തിൽ അകപ്പെട്ട 14 പേർക്കും ജീവൻ നഷ്ടപ്പെട്ടതായ് സൂചന. ഒരാഴ്ചയോളം നീണ്ട രക്ഷാപ്രപർത്തനം വിജയിക്കാൻ സാധ്യതയില്ലെന്ന് ജില്ലാ ഭരണകൂടം സർക്കാരിനെ അറിയിച്ചു. ദേശിയ ഹരിത ട്രിബ്യൂണൽ നിരോധനം എർപ്പെടുത്തിയ റാറ്റ് ഹോൾ ഖനികളിൽ ഒന്നിലാണ് അത്യാഹിതം ഉണ്ടായത്.
ഒരാഴ്ചയോളം തുടർന്ന രക്ഷാപ്രപർത്തനം ജലനിരപ്പ് വർധിച്ചതിനാൽ ഇനിയും തുടരുന്നതിൽ അർത്ഥമില്ലെന്ന് രക്ഷാപ്രപർത്തകരും എൻ.ഡി.ആർ.എഫ് സംഘവും വ്യക്തമാക്കി . 250 അടി താഴ്ചയുള്ള ഖനിയുടെ 70 അടിയൊളം ഇപ്പോൾ വെള്ളമാണ്. അതുകൊണ്ട് തന്നെ ഖനിയ്ക്കുള്ളിൽ അകപ്പെട്ട 14 പേരിൽ ആരും ജീവനൊടെ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു
ഡിസമ്പർ 12 നാണ് റാറ്റ് ഹോൾ എന്നറിയപ്പെടുന്ന ഖനികളിൽ ഒന്നിൽ 14 തൊഴിലാളികൾ അകപ്പെടുന്നത്. അനധിക്യത ഖനിയിൽ അകപ്പെട്ടവരെ രക്ഷിയ്ക്കാൻ നാട് ഒന്നായ് അണിചേർന്നു. എതാണ്ട് 200 ഓളം പേരാണ് രക്ഷാപ്രവർത്തനത്തിന് സന്നദ്ധ പ്രപർത്തകരായി രംഗത്ത് ഉണ്ടായിരുന്നത്. എൻ.ഡി.ആർ.എഫ് സംഘത്തിന്റെ നേത്യത്വത്തിലായിരുന്നു നടപടികൾ. തായ്ലന്റിലെ അത്ഭുതം ജയിന്റ് ഹിൽ സിലും ആവർത്തിയ്ക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ സമീപത്തെ ലാറ്റിൻ നദിയിലെ ജലം ഖനിയിലെയ്ക്ക് ഇരച്ച് കയറിയത് സാഹചര്യങ്ങളെ പ്രതികൂലമാക്കി. മോട്ടോർ തുടർച്ചയായ് പ്രവർത്തിപ്പിച്ച് ജലനിരപ്പ് കുറയ്ക്കാൻ നടത്തിയ ശ്രമവും വിജയിച്ചില്ല. അതേസമയം സാഹചര്യം അനുകൂലമല്ലെങ്കിലും തിരച്ചിലും ആയ് മുന്നോട്ട് പോകാനാണ് രക്ഷാപ്രപർത്തകരുടെ തീരുമാനം
അനധികൃത റാറ്റ് ഹോൾ ഖനികൾ ദേശിയ ഹരിത ട്രിബ്യൂണൽ നിരോധിച്ചിട്ടുണ്ടെങ്കിലും മേഘാലയയിൽ വ്യാപകമായി ഇപ്പോഴും ഇവ പ്രവർത്തിയ്ക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here