Advertisement

വൈദികന്‍ റമ്പാന്‍ തോമസ് പോള്‍ പള്ളിയിലേക്ക്; വഴിയില്‍ തടഞ്ഞ് വിശ്വാസികള്‍

December 20, 2018
0 minutes Read
ramban

കോതമംഗലം ചെറിയ പള്ളിയിലേക്ക് തിരികെ എത്തിയ ഓര്‍ത്തഡോക്സ് വൈദികന്‍ റമ്പാന്‍ തോമസ് പോളിനെ യാക്കോബ വിശ്വാസികള്‍ തടഞ്ഞു. പള്ളിയ്ക്ക് അമ്പത് മീറ്റര്‍ അകലെയാണ് ഇപ്പോള്‍ വൈദികന്‍ ഉള്ളത്. പോലീസ് ജീപ്പിലാണ് അദ്ദേഹം. പോലീസ് സംരക്ഷണ വലയത്തിലാണ് ഈ വാഹനമെങ്കിലും പ്രതിഷേധം കനത്തതിനാല്‍ വൈദികന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. വാഹനത്തിന് ചുറ്റും വിശ്വാസികള്‍ പ്രതിഷേധിക്കുകയാണ്.  പുറത്ത് ഇറങ്ങരുതെന്ന് പോലീസ് വൈദികന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് റമ്പാന്‍.

. അല്‍പം മുമ്പാണ് കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വൈദികന്‍ റമ്പാന്‍ തോമസ് പോളിനെ പോലീസ് ഇവിടെ നിന്ന് മാറ്റിയത്.  വൈദികന്‍ പോലീസ് സംരക്ഷണയിലാണ് പള്ളിയില്‍ പ്രവേശിക്കാനായി എത്തിയത്. താന്‍ തിരികെ മടങ്ങില്ലെന്നും പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമേ തിരികെ പോകൂ എന്ന് വൈദികന്‍ 24നോട് പ്രതികരിച്ചിരുന്നു.  എന്നാല്‍ യാക്കോബ വിശ്വാസികളുടെ പ്രതിഷേധം കനത്തതിനെ തുടര്‍ന്നാണ് പോലീസ് വൈദികനെ ഇവിടെ നിന്ന് പോലീസ് ജീപ്പില്‍ ഇവിടെ നിന്ന് മാറ്റുകയായിരുന്നു. പ്രതിഷേധവുമായി എത്തിയ വിശ്വാസികളെ പോലീസ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

അസഭ്യവര്‍ഷങ്ങളുമായാണ് യാക്കോബൈറ്റ് വിശ്വാസികള്‍ വൈദികനെതിരെ പ്രതിഷേധിക്കുന്നത്. എത്ര നേരം വേണമെങ്കിലും കാത്തിരിക്കാമെന്ന നിലപാടിലാണ് റമ്പാന്‍. അതേ സമയം പള്ളിയ്ക്ക് ചുറ്റും വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ആയിരത്തോളം പേര്‍ ഇപ്പോള്‍ ഇവിടെയുണ്ട്. വലിയ സംഘര്‍ഷത്തിനുള്ള സാധ്യത ഇവിടെ നിലനില്‍ക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top