‘ഷായുടെ രഥം മമത തടയുമോ?’; രഥയാത്രക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു

അമിത് ഷായുടെ രഥം ബംഗാളില്‍ ഓടിക്കില്ലെന്ന് ഉറച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. രഥയാത്രയ്ക്ക് അനുമതി നല്‍കിയ കല്‍ക്കട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ തൃണമൂല്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ദേബാശിഷ്‌കര്‍ ഗുപ്ത അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച കേസ് പരിഗണിക്കും.

Read More: ഇനിയില്ല ആ ‘രണ്ട് രൂപാ ഡോക്ടര്‍’

ബംഗാളില്‍ മൂന്ന് രഥയാത്രകള്‍ നടത്തുന്നതിനാണ് കല്‍ക്കട്ട ഹൈക്കോടതി ബിജെപിക്ക് അനുമതി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമിത് ഷായുടെ നേതൃത്വത്തില്‍ രഥയാത്ര നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടികാണിച്ച് മമത സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, ബിജെപി ഹൈക്കോടതിയെ സമീപിച്ച് അനുമതി നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top