‘ശെടാ, ഒരു കവര്‍ ചിത്രം മാറ്റാനും പറ്റാത്ത അവസ്ഥയായല്ലോ?’; ബ്ലാസ്‌റ്റേഴ്‌സിന് ‘ട്രോള്‍’ മഴ

കൊമ്പന്‍മാരുടെ ഫേസ്ബുക്ക് പേജില്‍ ട്രോള്‍ മഴ. എതിര്‍ ടീമിന്റെ പോസ്റ്റില്‍ ഗോള്‍ മഴ സൃഷ്ടിക്കാന്‍ കഴിയാത്ത ബ്ലാസ്റ്റേഴ്‌സിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍.
ഫേസ്ബുക്കില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് കവര്‍ ചിത്രം മാറ്റിയതാണ് ആരാധകര്‍ ട്രോളാനുള്ള കാരണായി കണ്ടിരിക്കുന്നത്. ഈ സീസണിലെ മോശം പ്രകടനം തന്നെയാണ് മഞ്ഞപ്പടയുടെ ആരാധകരെ കലിപ്പിലാക്കിയിരിക്കുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ച് സാന്തയുടെ തൊപ്പിയുടെ ചിത്രമാണ് ബ്ലാസ്റ്റേഴ്‌സ് കവര്‍ ചിത്രമാക്കിയിരിക്കുന്നത്.
എന്നാല്‍, ഇതിനു താഴെ പരിഹാസവുമായെത്തിയ ആരാധകര്‍ ‘തോറ്റ് തൊപ്പിയിട്ടതാണല്ലേ’ എന്നാണ് ചോദിച്ചത്. ‘ദേ തോറ്റ് തൊപ്പിയിട്ട് വന്നിരിക്കുന്നു നിന്റെ മോന്‍’ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘ടീമിന്റെ ഇപ്പോളത്തെ അവസ്ഥക്ക് പറ്റിയ പെര്‍ഫെക്ട് കവര്‍ ഫോട്ടോ’ എന്നും തുടങ്ങിയ നിരവധി കമന്റുകളും ചിത്രത്തിനു വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here