വിജയ് സേതുപതി മലയാളത്തിലേക്ക്; അരങ്ങേറ്റം ജയറാമിനൊപ്പം

തമിഴ് സൂപ്പർ താരം വിജയ് സേതുപതി മലയാളത്തിലേക്ക്. നവാഗത സംവിധായകൻ സനിൽ കളത്തിൽ ഒരുക്കുന്ന ‘മാർക്കോണി മത്തായി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ജയറാമും മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.

Read More: ‘നമ്മള് പെണ്ണുങ്ങള് മിണ്ടാണ്ട് വന്നു നക്കീട്ട് പൊയ്‌ക്കൊള്ളണം’; സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ചൊരു കുറിപ്പ്

സത്യം ഓഡിയോസ് ഈ ചിത്രത്തിലൂടെ സത്യം സിനിമാസ് എന്ന ബാനറിൽ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രേംചന്ദ്രൻ എ.ജി.യാണ് നിർമാണം. സിനിമയിൽ തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായാകും ഇരുവരും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top