Advertisement

സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ്; 22 പ്രതികളെയും വെറുതെ വിട്ടു

December 21, 2018
0 minutes Read
22 convicts freed in sohrabuddin fake encounter case

സൊഹറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളായ 22 പേരെയും വെറുതെ വിട്ടു. കേസിൽ കൊലപാതകവും ഗൂഢാലോചനയും സ്ഥാപിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. മുംബൈ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പഞ്ഞത്. ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ പ്രതി ചേർക്കപെടുകയും പിന്നീട് പ്രതിപട്ടികയിൽ നിന്നു ഒഴിവാക്കുകയും ചെയ്തതിനെ തുടർന്ന് ശ്രദ്ധേയമായ കേസാണ് സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ്.

2005 ഡിസംബർ 26നാണ് സൊഹറാബുദ്ദീനും ഭാര്യ കൌസർഭിയും കൊല്ലപെടുന്നത്. ലഷ്‌കറീ ത്വയബ എന്ന ഭീകര സംഘടനയുടെ പ്രവർത്തകർ എന്നാരോപിച്ചാണ് ഇതുവരെയും കൊല്ലുന്നത്. 2006 ൽ പ്രജാപതി എന്ന സൊഹറാബുദ്ദീന്റെ കൂട്ടാളിയേയും ഗുജറാത്ത് പോലീസിലെ ഭീകര വിരയദ്ധ സേന കൊലപെടുത്തി. കൊലപാതകങ്ങൾ വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന പരാതിയെ തുടർന്ന് 2010 ൽ കേസ് സി ബി ഐ ഏറ്റെടുത്തു. അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമുത് ഷായും, മുൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഗട്ടാരിയയും ഗുജറാത്ത് ഭീകര വിരുദ്ധ സേന അംഗങ്ങളായ ടി ജി വൻസാര, രാജ്കുമാർ പാണ്ഡ്യ, ദിനേശ് എം എഎൻ, വിപുൽ അഗർവാൾ തുടങ്ങിയവരേയും സി ബ ഐ പ്രതിചേർത്രു. 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു ശേഷം, മുബൈ യിലെ പ്രത്യേക സി ബു.ഐ കോടതി അമിത് ഷാ യെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി.2017 നവംബർ ലാണ് കേസിലെ വിചാരണ ആരംഭിച്ചത്. കുറ്റപത്രത്തിൽ സി ബി ഐ മുന്നോട്ടു വച്ച 700 സാക്ഷികളിൽ 210 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. ഇതിൽ 92 പേർ വിവാരണകിടെ മൊഴി മാറ്റി പറഞ്ഞു.ഇതു മൂലം അമിത് ഷാ ഉൾപെടെ 16 ,പ്രതികളാണ് കുറ്റവിമുക്തരാക്കപെട്ടത്. ഇതിനു ശേഷമാണ് വിചാരണ പൂർത്തിയാക്കി, വിധി പറയാനായി പ്രത്യേക സി ബി ഐ കോടതി മാറ്റി വച്ചത്. വിചാരണ കോടതി ജഡ്ജിയായിരുന്ന ബി എച്ച് ലോയയുടെ ദുരൂഹ മരണം കൊണ്ടും കേസ് വാർത്തകളിലിടം നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top