കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു; ഇന്നും സർവ്വീസുകൾ മുടങ്ങും

ksrtc

എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കെഎസ്ആർടിസിയിൽ ഉടലെടുത്ത പ്രതിസന്ധിക്ക് ഇനിയും പരിഹാരം ആയില്ല. തുടർച്ചയായ നാലാം ദിനവും സർവീസുകൾ വ്യാപകമായി മുടങ്ങിയേക്കാം. ഇന്നലെ ആയിരത്തോളം ഷെഡ്യൂളുകൾ മുടങ്ങി . എറണാകുളം മേഖലയെ ആണ് യാത്രാ ദുരിതം ഗുരുതരമായി ബാധിക്കുന്നത്. അതേസമയം പിഎസ്‌സി നിയമനം ലഭിച്ച റിസർവ് കണ്ടക്ടർമാർ ഇന്ന് ഡിപ്പോകളിൽ ഹാജരാകും. 1472 പേരാണ് ഇന്നലെ നിയമനം നേടിയത്. അതിനിടെ ജോലി നഷ്ടമായ എംപാനൽ കണ്ടക്ടർമാർ നടത്തുന്ന പ്രതിഷേധ ലോങ്മാർച്ച് ഇന്ന് കൊല്ലം ജില്ലയിലേക്ക് കടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top