ഗള്‍ഫില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ സാധ്യത വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്

ഗള്‍ഫില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ സാധ്യത വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. സ്വദേശീവല്‍ക്കരണ പദ്ധതികളും സാമ്പത്തിക മാന്ദ്യവുമാണ് ഇതിനു പ്രധാന കാരണം. തൊഴില്‍ സാധ്യത ഏറ്റവും കുറഞ്ഞത് സൗദിയിലാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്‍തോതില്‍ കുറഞ്ഞതായി ലോകസഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Read More: ചാച്ചന്‍ വിളിച്ചു; “ഞാന്‍ മരിക്കാന്‍ പോവുകയാണ്…”
2014-ല്‍ 7,75,845 പേര്‍ക്ക് തൊഴില്‍ ലഭിച്ച സ്ഥാനത്ത് 2018-ല്‍ തൊഴില്‍ ലഭിച്ചത് 2,94,837 പേര്‍ക്ക് മാത്രമാണ്. ഇ-മൈഗ്രേറ്റ് സംവിധാനം വഴി ലഭിച്ച ഇക്കഴിഞ്ഞ നവംബര്‍ മുപ്പത് വരെയുള്ള കണക്കാണിത്. ഏറ്റവും കുറവ് സൗദിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വദേശീവല്‍ക്കരണവും സാമ്പത്തിക പ്രതിസന്ധിയുമാണ് ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ കുറയാന്‍ പ്രധാന കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ കാലയളവില്‍ നാട്ടിലേക്ക് മടങ്ങിയത്.
Read More: വനിതാ മതിലിന് മതന്യൂനപക്ഷങ്ങളെ ക്ഷണിക്കും; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
2015-ല്‍ സൗദിയായിരുന്നു ഇന്ത്യയില്‍ നിന്നുള്ള തൊഴിലന്വേഷകരുടെ ഇഷ്ടരാജ്യം. മൂന്നു ലക്ഷം ഇന്ത്യക്കാര്‍ ആ വര്‍ഷം തൊഴില്‍ തേടി സൗദിയിലെത്തി. എന്നാല്‍ സൗദിവല്‍ക്കരണ പദ്ധതികള്‍ കര്‍ക്കശമാക്കിയതോടെ സൗദിയിലേക്കുള്ള ഒഴുക്ക് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം എഴുപത്തിഎണ്ണായിരം ഇന്ത്യക്കാര്‍ മാത്രമാണ് സൗദിയില്‍ എത്തിയത് എന്നാണ് അനൌദ്യോഗിക കണക്ക്.
Read More: മഹേഷിന്റെ സ്വന്തം ചാച്ചന്‍
അതേസമയം, ലോകബാങ്ക് കണക്ക് പ്രകാരം വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന രാജ്യം ഇപ്പോഴും ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷം അറുപത്തിയൊമ്പത് ബില്യണ്‍ ആണ് വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത്. ഇതില്‍ അമ്പത്തിയാറു ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here