പിറവം പള്ളി തർക്കം; കേസ് പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ബഞ്ചും പിന്മാറി

പിറവം പള്ളിത്തർക്ക കേസ് പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ബഞ്ചും പിന്മാറി. ജസ്റ്റിസ് വി. ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ബഞ്ചാണ് പിന്മാറിയത്. ജസ്റ്റിസ് വി. ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
അതേസമയം, പിറവം പള്ളിത്തർക്കക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പോലിസ് സംരക്ഷണം തേടി ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒത്തുതീർപ്പിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ മലങ്കര സഭാ തർക്കം നിലനിൽക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് പ്രശ്‌നം വ്യാപിക്കുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസിന് സവിശേഷമായ സ്വഭാവമുണ്ടെന്നാണ് സർക്കാർ നിലപാട്. കേസിന് സവിശേഷമായ സ്വഭാവമുണ്ടെന്നും ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് പിൻമാറിയതിനെ തുടർന്ന് പുതിയ ബഞ്ചിലാണ് ഹർജി എത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here