ഡിജിപി ജേക്കബ് തോമസിനെ സർക്കാർ മൂന്നാമതും സസ്‌പെൻഡ് ചെയ്തു

ഡിജിപി ജേക്കബ് തോമസിനെ സർക്കാർ മൂന്നാമതും സസ്‌പെൻഡ് ചെയ്തു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരുന്ന സമയം ഡ്രജർ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് പുതിയ സസ്പെന്ഷൻ. ഇന്നലെ രാത്രിയാണ് സസ്പെന്ഷൻ ഉത്തരവിറങ്ങിയത്. ജേക്കബ് തോമസിന്റെ കഴിഞ്ഞ സസ്പെന്ഷൻ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ സസ്പെന്ഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.+

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top