വനിതാ മതിലിന് സ്ത്രീ സുരക്ഷാ ഫണ്ട് ഉപയോഗിക്കില്ല: മന്ത്രി കെ.കെ ശൈലജ

kk Shailaja

വനിതാ മതിലിന് സ്ത്രീ സുരക്ഷാ ഫണ്ട് ഉപയോഗിക്കില്ലെന്ന് മന്ത്രി കെ.കെ ശൈലജ ’24’ നോട്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത് സ്ത്രീ ക്ഷേമ പദ്ധതികളാണെന്നും മന്ത്രി പ്രതികരിച്ചു. വനിതാ മതിലിന് പണം കണ്ടെത്തുക പരിപാടി നടത്തുന്ന സംഘടനകളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിത മതില്‍ സര്‍ക്കാര്‍ പണം നല്‍കുന്ന പദ്ധതിയാണെന്നായിരുന്നു ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top