Advertisement

എൻ എസ് എസിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും കോടിയേരി ബാലകൃഷ്ണൻ

December 21, 2018
Google News 1 minute Read
nss

എൻ എസ് എസിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും കോടിയേരി ബാലകൃഷ്ണൻ. ജി.സുകുമാരൻനായരുടെ നിലപാട് ആർഎസ്എസ്-ബിജെപി സമരങ്ങൾക്ക് തീപകരുന്നതാണ്. വനിതാ മതിൽ പൊളിക്കാൻ ലക്ഷ്യമിടുന്ന ശക്തികളെ സഹായിക്കുന്ന നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുന്നത്. അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നത് എൻഎസ്എസ് പാരമ്പര്യത്തിന് വിരുദ്ധമാണെന്നും , എൻ എസ് എസ് നേതൃത്വത്തിന്റേത് ചരിത്രപരമായ തലകുത്തി വീഴ്ചയാണെന്നും കോടിയേരി ആരോപിക്കുന്നു.

ദേശാഭിമാനി പത്രത്തിലെ പ്രതിവാരപംക്തിയിലാണ് കോടിയേരിയുടെ വിമര്‍ശനം. സമദൂരം പക്ഷം ചേരലോ എന്ന തലക്കെട്ടിലാണ് ലേഖനം. തിരഞ്ഞെടുപ്പുകളില്‍ പുലര്‍ത്തിപ്പോന്നിരുന്ന സമദൂരം ശരിദൂരമാക്കി കമ്യൂണിസ്റ്റു വിരുദ്ധരെ സഹായിക്കുമെന്ന സന്ദേശമാണ് എന്‍എസ്എസ് നേതാവ് നല്‍കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. മതിലില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുമ്പോള്‍, കൂട്ടുനില്‍ക്കുന്ന എന്‍.എസ്.എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണ്. ഈ വഴിതെറ്റലില്‍ നിന്നു മോചിതമാകാന്‍ വീണ്ടുവിചാരത്തിന് തയാറാകണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here