കുഞ്ഞാലിമരയ്ക്കാറായി മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍

mohanlal

മോഹൻലാല്‍ കുഞ്ഞാലിമരയ്ക്കാറായി എത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്ത്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.  മരയ്‍ക്കാറായി അഭിനയിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മധു, പ്രണവ് മോഹൻലാല്‍ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top