Advertisement

അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചു

December 21, 2018
Google News 1 minute Read
amith sha

പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ ബിജെപിയ്ക്ക് അനുമതി നല്‍കിയ കല്‍ക്കട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദാക്കി. കേസ് വീണ്ടും പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന് നിര്‍ദേശം നല്‍കി. സമുദായിക ധ്രുവീകരണമുണ്ടാവുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് മമതാ ബാനര്‍ജി സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഉപാധികളോടെ രഥയാത്ര നടത്താനായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.

Read More: “എന്റെ മോള്‍ ക്ലാസില്‍ ഫസ്റ്റല്ല…”, മകളെ ചേര്‍ത്തുപിടിച്ച് ഒരച്ഛന്‍; ഹൃദയം തൊടും ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ബംഗാളില്‍ മൂന്ന് രഥയാത്രകള്‍ നടത്തുന്നതിനാണ് കല്‍ക്കട്ട ഹൈക്കോടതി ബിജെപിക്ക് അനുമതി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമിത് ഷായുടെ നേതൃത്വത്തില്‍ രഥയാത്ര നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടികാണിച്ച് മമത സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, ബിജെപി ഹൈക്കോടതിയെ സമീപിച്ച് അനുമതി നേടുകയായിരുന്നു. സിംഗിള്‍ ബെഞ്ച് നല്‍കിയ ഈ അനുമതിയാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here