പൊലീസ് സ്റ്റേഷനില്‍ കയറി സാന്റാക്ലോസിന്റെ ‘നില്ല് നില്ല്’; പിന്നീട് സംഭവിച്ചത്

‘നില്ല് നില്ല്’ ടിക്ക് ടോക്ക് ചലഞ്ചിനോട് ‘നോ’ പറയുന്ന കേരള പൊലീസിന് മുന്നില്‍ നിന്നുതന്നെ സാന്റാക്ലോസിന്റെ മരണമാസ് നില്ല് നില്ല് ഡാന്‍സ് പെര്‍ഫോമന്‍സ്. പൊലീസ് സ്റ്റേഷനില്‍ കരോളിന്റെ ഭാഗമായി എത്തിയ സാന്റാക്ലോസിന്റെ വകയാണ് ഈ പ്രകടനം. പൊലീസിന്റെ മുന്നിലെത്തിയ പയ്യന്‍ യാതൊരു കൂസലുമില്ലാതെയാണ് ‘നില്ല് നില്ല്’ വരികള്‍ക്കൊപ്പം ആടി തിമിര്‍ത്തത്. കളിച്ച് കളിച്ച് സ്റ്റേഷനുള്ളില്‍ കയറിയ സാന്റായെ പൊലീസ് ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെ നോക്കിയെങ്കിലും നമ്മുടെ സാന്റാ അതൊന്നും ഗൗനിക്കുന്നില്ല. സാന്റാക്ലോസിന്റെ വേഷത്തിലായിരുന്നതിനാല്‍ പൊലീസുകാര്‍ അത് ആസ്വദിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Read More: ഇതാണ് ശരിക്കും നില്ല് നില്ല്…, സാക്ഷാല്‍ ജാസ്സി ഗിഫ്റ്റിനു മുമ്പില്‍: വൈറല്‍ വീഡിയോ കാണാം
വൈറലായ ടിക്ക് ടോക്ക് ചലഞ്ചുകളിൽ ഒന്നായ ജാസിഗിഫ്റ്റിന്റെ ‘നില്ല് നില്ല് നീലക്കുയിലെ’ എന്ന ഗാനത്തിന് ചുവടുവെച്ച് ബസിന് മുന്നിലും പൊലീസ് ജീപ്പിന്റെ മുന്നിലുമൊക്കെ ചാടുന്നതിനെതിരെ കേരളാ പൊലീസ് ബോധവത്കരണം നടത്തിവരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here