ഡബ്ല്യൂ വി രാമൻ ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകൻ

ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകനായി ഡബ്ല്യൂ വി രാമനെ തെരഞ്ഞെടുത്തു. താല്കാലിക പരിശീലകൻ രമേഷ് പവാറിന്റ കാലാവധി അവസാനിച്ചതിനെതുടർന്നാണ് പുതിയ നിയമനംദക്ഷിണാഫ്രിക്കിയുടെ ഗാരി കിർസ്റ്റനും ഇന്ത്യയുടെ വെങ്കടേഷ് പ്രസാദും ആയിരുന്നു ഡബ്ല്യു വി രാമന് ഒപ്പം പരിഗണയിൽ . എന്നാൽ അന്തിമ തീരുമാനം ഡബ്ല്യൂ വി രാമന് ഒപ്പം തന്നെ നിന്നു .രമേശ് പവാറിന്റ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.
വനിതാ 2020ലോകകപ്പിനിടയിൽ രമേശ് പവാറും മിതാലി രാജുമായി നടന്ന വാക് വാദം ചർച്ചയ്ക്ക് ഇടം പിടിച്ചിരുന്നു . ഇന്ത്യയ്ക്കു വേണ്ടി 11 ടെസ്റ്റുകളും 20 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ഡബ്ലു വി രാമൻ .കപിൽ ദേവ് അടങ്ങിയ അട് ഹോക് കമ്മറ്റിയുടെ വിശദമായ റിപ്പോർട്ടിമെലാണ് പുതിയ കോച്ചിന്റ നിയമനം .നിലവിൽ ബംഗാൾ രഞ്ജി ടീമി്ന്റ കോച്ചാണ് ഡബ്ലു വി രാമൻ.ജനുവരിയിൽ നടക്കുന്ന ന്യൂസിലാൻഡ് പര്യടനമാണ് പുതിയ പരിശീലകനുളള ആദ്യ വെല്ലുവിളി .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here