കശ്മീരിലെ അവന്തിപ്പുരയിൽ ഏറ്റുമുട്ടൽ; ആറു തീവ്രവാദികളെ വധിച്ചു

conflict in kashmir killed 6 terrorists

ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ സൈന്യം ആറു തീവ്രവാദികളെ വധിച്ചു. കശ്മീരിലെ അവന്തിപ്പുരയിലാണ് ഏറ്റുമുട്ടൽ നടന്നത്. പുൽവാമ ജില്ലയിലെ ത്രാലിലും തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സേനാ അധികൃതർ അറിയിച്ചു. വ്യാഴാഴ്ച കുപ് വാരയിലെ കെരൻ സെക്ടറിലെ അതിർത്തിയിൽ പാകിസ്താൻ സേന നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top