സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാമത്

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഹിമാചൽ പ്രദേശും കേരളവും ഒന്നാം സ്ഥാനം പങ്കിട്ടു. യു എന്നിന്റെയും ഗ്ലോബൽ ഗ്രീൻ ഗ്രോത്ത‌് ഇൻസ‌്റ്റിറ്റ്യുട്ടിന്റെയും സഹായത്തോടെയാണ് നീതി ആയോഗ‌് സുസ്ഥിര വികസന ലക്ഷ്യ സൂചിക തയ്യാറാക്കിയത്.

Read More: ലോക്‌സഭയിലെത്താന്‍ ഉലകനായകന്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കും

നല്ല ആരോഗ്യം, കുറഞ്ഞ പട്ടിണി നിരക്ക്, ലിംഗ സമത്വം, മികച്ച വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രകടനമാണ് കേരളത്തിന‌് ഉയർന്ന റാങ്ക‌് ലഭിയ്ക്കാൻ കാരണം. ഹിമാചൽ പ്രദേശും ആകെ 69 പോയിൻറ് നേടി. 17 ഇന ലക്ഷ്യങ്ങളിലെ മൊത്തം പ്രകടനം കണക്കാക്കിയാണ‌് സ‌്കോർ നിർണ്ണയിച്ചത‌്. തമിഴ്നാട് 66 പോയിനുംകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ആന്ധ്രാപ്രദേശ് ഗോവ ഗുജറാത്ത് മഹാരാഷ്ട്ര കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങൾ 64 പോയിന്റ് വീതം നേടി മൂന്നാം സ്ഥാനം പങ്കിട്ടു.

Read More: വിണ്ടുകീറുന്ന പാദങ്ങള്‍ക്ക് വീട്ടിലുണ്ട് പരിഹാരം

സൂചിക പ്രകാരം ഏറ്റവും അവസാനസ്ഥാനം ഉത്തർപ്രദേശാണ‌്. കേവലം 42 പോയിന്റുകൾ മാത്രമാണ് ഉത്തർ പ്രദേശിന്റെ സമ്പാദ്യം. യഥാക്രമം 48 ഉം 49 യും പോയിന്റുകൾ നേടിയ ബിഹാറും അസാമും ആണ് ഉത്തർ പ്രദേശിന് തെട്ടു പിന്നിൽ.

Read More: ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിവാഹിതനായി; ചിത്രങ്ങൾ

കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡിഗഢാണ‌് ഒന്നാമത‌്. യു എന്നിന്റെയും ഗ്ലോബൽ ഗ്രീൻ ഗ്രോത്ത‌് ഇൻസ‌്റ്റിറ്റ്യുട്ടിന്റെയും സഹായത്തോടെയാണ് നീതി ആയോഗ‌് സുസ്ഥിര വികസന ലക്ഷ്യ സൂചിക അടിസ്ഥാന റിപ്പോർട്ട‌് തയ്യാറാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top