‘മനിതി’യെ തടയാന്‍ ആര്‍.എസ്.എസ് ‘മതില്‍’; പ്രവര്‍ത്തകര്‍ക്ക് ശബരിമലയിലെത്താന്‍ നിര്‍ദേശം

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ശബരിമലയിലെത്താന്‍ നേതൃത്വത്തിന്റെ നിര്‍ദേശം. മനിതി സംഘം ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സാഹചര്യത്തിലാണ് പ്രതിരോധം തീര്‍ക്കാര്‍ ആര്‍.എസ്.എസ് നീക്കം നടത്തുന്നത്. ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്. വിവിധ പ്രാദേശിക നേതാക്കളോടും പ്രവര്‍ത്തകരോടും നിലയ്ക്കലിലും പമ്പയിലും എത്താന്‍ ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ആര്‍.എസ്.എസ് പ്രതിരോധം തീര്‍ക്കാന്‍ തയ്യാറെടുക്കുന്നത്.

Read More: ‘മനിതി’ സംഘം നാളെ ശബരിമല സന്ദര്‍ശിക്കും; യാത്രാ ദൃശ്യങ്ങള്‍ ’24’ ന്

അതേസമയം, മനിതി സംഘം കേരളത്തിലേക്കുള്ള യാത്ര തുടരുകയാണ്. നാളെ ശബരിമല ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ചാണ് സംഘം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top