അട്ടപ്പാടിയുടെ വികസന ഫണ്ടുകളിൽ സംസ്ഥാന സർക്കാരിന്റെ അലംഭാവം; ക്ഷേമ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ച് നാല് വർഷമായിട്ടും ഫണ്ട് അനുവദിക്കൻ തയ്യാറാകാതെ സംസ്ഥാന സർക്കാർ

അട്ടപ്പാടിയുടെ വികസനത്തിനായി എത്തുന്ന കേന്ദ്ര സർക്കാർ ഫണ്ടുകളിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നതായി സൂചന. അട്ടപാടിയിലെ വനിതാ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ച് നാല് വർഷമായിട്ടും കേരളാ സർക്കാർ സംസ്ഥാന ഫണ്ട് അനുവദിക്കാനോ, പ്രൊജക്റ്റ് പ്ലാൻ സമർപ്പിക്കുവാനോ തയ്യാറായിട്ടില്ല.
അട്ടപ്പാടിയിലെ വനിതാക്ഷേമ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ഫണ്ടിൽ സംസ്ഥാന സർക്കാർ അലംഭാവം കണിക്കുന്നുവെന്ന് കാണിച്ച് കേന്ദ്രം സംസ്ഥാനത്തിനയച്ച കത്തിൻറെ പകർപ്പാണിത്. ഇ കത്തിലാണ് സർക്കാരിനു വനിതാക്ഷേമ പ്രവർത്തനങ്ങൾക്കായി ആദ്യ ഗഡു അനുവദിച്ച ശേഷവും സർക്കാർ അലംബാവം വ്യക്തമാകുന്നത്. സാധാരണ ഗതിയിൽ ആദ്യ ഗഡു അനുവദിച്ചു 15 ദിവസത്തിനകം കരട് റിപ്പോർട്ടും, മൂന്ന് മാസത്തിനകം പൂർണമായ പ്രാജക്റ്റ് റിപ്പോർട്ടും സർക്കാർ നൽകേണ്ടതായിരുന്നു. പ്രൊജക്റ്റ് കാലാവധി മൂന്ന് വർഷത്തേക്കായിരുന്നു. എന്നാൽ ആദ്യ ഗഡു അനുവദിച്ച 4 വർഷമായിട്ടും, കേരളാ സർക്കാർ സംസ്ഥാന ഫണ്ട് അനുവദിക്കാനോ, പ്രൊജക്റ്റ് പ്ലാൻ സമർപ്പിക്കുവാനോ തയ്യാറായിട്ടില്ലെന്ന് കത്ത് പറയുന്നു. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിൻറെ വനിതാ ക്ഷേമ പദ്ധതിയാണ് മഹിളാ കിസാൻ സശക്തിതരൺ പരിയോജന. ഇത് പ്രകാരമാണ് 2014 ജനുവരിയിൽ അട്ടപ്പാടിയിലെ വനിതാക്ഷേമ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം അനുവദിക്കുന്നത്. അതിൻറെ ആദ്യ ഗഡു ആയി 3.6 കോടി രൂപ സംസ്ഥാനത്തിനു അനുവദിച്ചു.പിന്നീട് മൂന്ന് വർഷ കാലാവധിയിൽ പൂർത്തിയാക്കേണ്ട പ്രൊജക്റ്റ് അനിശ്ചിതമായി മുടങ്ങുന്ന സാഹചര്യമാണുണ്ടായത്. തുടർന്നാണ് സംസ്ഥാന സർക്കാരിൻറെ ആവശ്യ പ്രകാരം പ്രൊജക്റ്റ് കാലാവധി 2020 ലേക്ക് നീട്ടുന്നത്. സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലം ഭാവിയിൽ ലഭിച്ചേക്കാവുന്ന വലിയ കേന്ദ്ര സഹായമാണ് സർക്കാർ നഷ്ടപെടുത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here