മൂന്നാം ടെസ്റ്റില്‍ ഓസീസ് ടീമിനൊപ്പം ഏഴ് വയസുകാരനും!

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ടീമിനൊപ്പം ഏഴ് വയസുകാരന്‍ ആര്‍ച്ചി ഷില്ലറും. ആദ്യ ടെസ്റ്റിനു മുന്നോടിയായി ഓസീസ് ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നെങ്കിലും താരത്തിനു ടീമിലേക്ക് ക്ഷണം കിട്ടിയിരുന്നില്ല. എന്നാല്‍, മൂന്നാം ടെസ്റ്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഷില്ലറെയും ടീമിനൊപ്പം ചേര്‍ക്കുകയായിരുന്നു. മെല്‍ബണില്‍ ബുധനാഴ്ചയാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നൊപ്പം സഹനായകനായി ആര്‍ച്ചിയും മെല്‍ബണില്‍ മൈതാനത്തെത്തും.
Read More: ആഞ്ജനേയാ!; ‘ഹനുമാന്‍ ശരിക്കുമൊരു കായിക താരമായിരുന്നു’; വിചിത്ര വാദവുമായി യുപി മന്ത്രി
ഏഴ് വയസേ ആയിട്ടുള്ളൂവെങ്കിലും ഇതുവരെ 13 തവണയാണ് ആര്‍ച്ചി ഹൃദയശസ്ത്രക്രിയക്ക് വിധേയനായത്. വെറും മൂന്ന് മാസം പ്രായമുള്ളപ്പോളായിരുന്നു ഹൃദയവാല്‍വിന്റെ ആദ്യ ശസ്ത്രക്രിയ. ഡാമിയന്റെയും സാറയുടെയും മകനായ ആര്‍ച്ചിയുടെ ഏറ്റവും വലിയ ആഗ്രമായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അംഗമാവുകയെന്നത്. മെയ്ക് എ വിഷ് ഓസ്‌ട്രേലിയ ഫൗണ്ടേഷനാണ് ആര്‍ച്ചി ഷില്ലറെ ഓസീസ് ക്രിക്കറ്റ് ടീമിലെത്തിച്ചുകൊണ്ട് ഈ സ്വപ്‌നം സഫലമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here