ക്ലബ് ലോകകപ്പ്; റയല്‍ ‘രാജാക്കന്‍മാര്‍’

ക്ലബ് ലോകകപ്പ് ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ക്ലബ് റയല്‍ മഡ്രിഡ് യുഎഇ ചാമ്പ്യന്‍മാരായ അല്‍ ഐന്‍ എഫ്‌സിയെ കീഴടക്കി. അബുദാബിയിലെ സയ്യദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ ഐന്‍ എഫ്‌സിയെ റയല്‍ പരാജയപ്പെടുത്തിയത്.
Read More: ‘മാല എന്തിയേ?, മാല എട്‌റാ’; അയ്യപ്പഭക്തരെ വഴിയില്‍ തടഞ്ഞ് പരിശോധിക്കുന്ന പ്രതിഷേധക്കാര്‍
റയലിന് വേണ്ടി ലൂക്കാ മോഡ്രിച്ച് (14), മാര്‍ക്കോസ് ലോറന്റെ (60), സെര്‍ജിയോ റാമോസ് (78) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മത്സരത്തിന്റെ 90+1 മിനിറ്റില്‍ അല്‍ ഐഎന്‍ താരം നാദറിലൂടെ ഓണ്‍ ഗോളും പിറന്നു. മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് അല്‍ ഐന്‍ എഫ് സിയുടെ ആശ്വാസ ഗോള്‍ പിറന്നത്.
Read More: ‘ഇനി ആ റോജി എം ജോണിനെ കൂടി കെട്ടിച്ച് വിട്ടാല്‍ സമാധാനമായി’
ഈ കിരീട നേട്ടത്തോടെ ക്ലബ് ലോകകപ്പില്‍ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീം എന്ന റെക്കോര്‍ഡ് റയല്‍ സ്വന്തമാക്കി. റയലിന്റെ തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടമാണിത്. ക്ലബ് ലോകകപ്പ് കിരീടങ്ങളുടെ എണ്ണത്തിലും റയല്‍ ഒന്നാമതെത്തി. നാലാം തവണയാണ് റയല്‍ ക്ലബ് ലോകകപ്പ് കിരീടം നേടുന്നത്. മൂന്ന് വീതം കിരീടവുമായി ബാഴ്‌സക്കൊപ്പമായിരുന്നു റയല്‍ ഒന്നാം സ്ഥാനം പങ്കിട്ടിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ കിരീട നേട്ടത്തിലൂടെ റയല്‍ ബാഴ്‌സയെ കടത്തിവെട്ടി. രണ്ട് കിരീടങ്ങളുമായി ബ്രസീലിയന്‍ ക്ലബ് കൊറിന്ത്യന്‍സാണ് റയലിനും ബാഴ്‌സയ്ക്കും പിന്നിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here