Advertisement

ആത്മസംയമനത്തോടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത് ബലഹീനതയല്ല: കോടിയേരി

December 23, 2018
1 minute Read
Kodiyeri Balakrishnan CPIM

ശബരിമലയില്‍ ഇന്ന് നടന്ന പ്രശ്‌നങ്ങളില്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസ് തീരുമാനിച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങും. ശബരിമല സന്നിധാനം അങ്ങനെയൊരു സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങരുതെന്നുള്ളതുകൊണ്ട് പൊലീസ് ആത്മസംയമനം പാലിക്കുകയായിരുന്നു. ലാത്തി വീശിയും വെടിവയ്പ്പ് നടത്തിയും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശിയില്ല. പൊലീസിന്റെ ആത്മസംയമനം ബലഹീനതയായി കാണേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

Read More: വനിതാ മതിലിന് എതിര്‍വശത്ത് പുരുഷന്‍മാര്‍ അണിചേരും: കോടിയേരി ബാലകൃഷ്ണന്‍

ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന വാശി സിപിഎമ്മിനില്ല. ആരെങ്കിലും കയറണമെന്ന് ആവശ്യപ്പെട്ട് വന്നാല്‍ അവര്‍ക്ക് സുരക്ഷയൊരുക്കുകയാണ് സര്‍ക്കാരിന്റെ കടമ. സ്ത്രീകളെ കയറ്റണമെന്ന് സിപിഎമ്മിന് വാശിയില്ല. ദിവസവും 500 വനിതകളെ കൊണ്ടുപോകണമെന്ന് സിപിഎം തീരുമാനിച്ചാല്‍ അതിന് കഴിയാത്ത പ്രസ്ഥാനമാണിതെന്ന് ആരും പറയില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top