മഹാസഖ്യം അവിശുദ്ധ കൂട്ടുക്കെട്ടാണെന്ന് നരേന്ദ്ര മോദി

Rahul Gandhi Narendra Modi

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപപ്പെടുന്ന മഹാസഖ്യം അവിശുദ്ധ കൂട്ടുക്കെട്ടാണെന്ന് നരേന്ദ്ര മോദി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സഖ്യം രൂപീകരിക്കുന്നത് വ്യക്തിഗത നിലനില്‍പ്പിനു വേണ്ടിയാണെന്നാണ് മോദിയുടെ കുറ്റപ്പെടുത്തല്‍.

ഇന്ന് നിരവധി നേതാക്കള്‍ മഹാസഖ്യത്തെക്കുറിച്ച് സംസാരിക്കുന്നു. ഇത് വ്യക്തിഗത നിലനില്‍പ്പിനുവേണ്ടിയാണ്. ഇത് ആശയപരമായ പിന്തുണയല്ല. സഖ്യം ജനങ്ങള്‍ക്കുവേണ്ടിയുള്ളതല്ല, അധികാരത്തിനു വേണ്ടിയാണ് – മോദി പറഞ്ഞു. ഈ സഖ്യത്തിന്റെ പിന്നിലെന്താണെന്നു ജനങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് ചെന്നൈ സെന്‍ട്രല്‍, ചെന്നൈ നോര്‍ത്ത്, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂര്‍ മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരോടു വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവെ മോദി പറഞ്ഞു.

റാം മനോഹര്‍ ലോഹ്യയില്‍ നിന്നാണ് മഹാസഖ്യത്തിന്റെ ആസയം ഉള്‍ക്കൊണ്ടതെന്നു പറയുന്നവര്‍, കോണ്‍ഗ്രസിനെയും അതിന്റെ ആശയങ്ങളെയും ലോഹ്യ എതിര്‍ത്തിരുന്നെന്ന കാര്യം മനസിലാക്കുന്നില്ലെന്നും മോദി അവകാശപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top