ഭീകരസംഘടനകളുമായി ബന്ധം; മനിതി സംഘമെത്തിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച്: ശ്രീധരന്‍പിള്ള

ps sreedharan pillaiaa

ഇന്ന് ശബരിമലയില്‍ അരങ്ങേറിയത് നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകമെന്ന് ബി.ജെ.പി സംസ്ഥാ പ്രസിഡന്റ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മനിതി പ്രവര്‍ത്തകര്‍ ആസൂത്രിതമായി ശബരിമലയിലെത്തിയതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Read More: വനിതാ മതിലിന് എതിര്‍വശത്ത് പുരുഷന്‍മാര്‍ അണിചേരും: കോടിയേരി ബാലകൃഷ്ണന്‍

ശബരിമല തകര്‍ക്കാനുള്ള ശ്രമത്തെക്കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. ശബരിമലയിലെ നാടകത്തിന്റെ അടിവേരുകള്‍ എന്‍.ഐ.എ അന്വേഷിക്കണം. എന്‍.ഐ.എയുടെ അന്വേഷണം സംസ്ഥാനം ആവശ്യപ്പെടണം. ശബരിമലയിലെ ഇടപെടലുകള്‍ക്ക് ഭീകരസംഘടനകളുടെ ബന്ധമുണ്ടെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

Read More: ആഞ്ജനേയാ!; ‘ഹനുമാന്‍ ശരിക്കുമൊരു കായിക താരമായിരുന്നു’; വിചിത്ര വാദവുമായി യുപി മന്ത്രി

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആചാരലംഘനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ തന്നെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തെ എല്ലാ സജ്ജീകരണങ്ങളോടും കൂടി പമ്പയിലെത്തിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top