ശബരിമലയിൽ ഇന്ന് നടന്നത് സർക്കാർ ഗൂഢാലോചനയുടെ ഭാഗം; നാളെ സംസ്ഥാനത്ത് പ്രതിഷേധദിനം എംടി രമേശ്

ശബരി മലയിൽ ഇന്ന് നടന്നത് സർക്കാർ ഗൂഢാലോചനയുടെ ഭാഗമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പൊലീസ് പരസ്പര വിരുദ്ധമായ വാർത്തകൾ പുറത്തുവിട്ടു. പമ്പയിലെത്തിച്ച് സന്നിധാനത്തേക്ക് വഴി തെളിക്കുന്നത് പൊലീസാണ്. കേന്ദ്രമന്ത്രിയെ തടഞ്ഞവർ മനിതിയുടെ സ്വകാര്യ വാഹനം കടത്തിവിട്ടെന്നും എംടി രമേശ് കുറ്റപ്പെടുത്തി. ശബരിമല തീർത്ഥാടകർക്ക് ഇതുവരെ കിട്ടാത്ത സുരക്ഷയാണ് മനിതി സംഘത്തിന് പൊലീസ് നല്‍കിയത്.
മാവോയിസ്റ്റ് ബന്ധമുള്ളവരാണ് ഇന്നെത്തിയത്. ഇവര്‍ക്ക് സുരക്ഷ ഒരുക്കിയത് എന്തിന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണ് പുറത്ത് വന്നത്. പ്രതിഷേധക്കാരെ അടിച്ചോടിച്ച് മനിതിക്ക് വഴിയൊരുക്കുകയാണ് ഉണ്ടായത്. പുന:പരിശോധന ഹർജിക്ക് മുമ്പ് ആചാര ലംഘനം നടത്താനുള്ള നീക്കമാണ് ഉണ്ടായത്. പൊലീസ് നടപടിയിൽ ശബരിമലയിൽ അപ്പഭക്തരുടെ രക്തം വീഴാനാണ് മുഖ്യമന്ത്രി ആഗ്രഹിച്ചതെന്നും നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനമായി ആചരിക്കുമെന്നും എംടി രമേശ് പറഞ്ഞു.
എസ്ഡിപിഐയുമായി ബന്ധമുള്ളവരാണ് ഇന്ന് മലയില്‍ എത്തിയതെന്ന്ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു . സാക്കിര്‍ നായികിന്റെ അനുകൂലമായി ഫെയ്സ് ബുക്ക് പോസ്റ്റിട്ടവര്‍ വരെ ഈ സംഘത്തില്‍ ഉണ്ടായിരുന്നു. ഇത് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണം. ഇതിന് സംസ്ഥാനം ആവശ്യപ്പെടണണെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here