ഇന്‍ഡോനേഷ്യയില്‍ സുനാമി; മരണം 62 ആയി

tsunami

ഇന്റോനേഷ്യയിലും സുമാത്രയിവും ജാവയിലും ഉണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 62ആയി. ഇന്നലെ രാത്രിയാണ് ഇവിടെ സുനാമി ആഞ്ഞടിച്ചത്. അറുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. വലിയ തിരമാലകള്‍ സുനാമിയല്ലെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. ഇത് വലിയ വീഴ്ചയുണ്ടാക്കി. അനക് ക്രാക്കതാവു അഗ്നിപർവത ദ്വീപിൽ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്ക് കാരണമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top