ഭക്തര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നത് സര്‍ക്കാര്‍: രമേശ് ചെന്നിത്തല

ramesh chennithala

ശബരിമലയില്‍ ഭക്തര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ സര്‍ക്കാരിന്റെ ഡബിള്‍ റോളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്റെ മേല്‍ പൊലീസിന് നിയന്ത്രണമില്ലേ എന്നും ചെന്നിത്തല ചോദിച്ചു. ശബരിമലയില്‍ യുവതികളെ ചെറുത്തത് ഭക്തരാണ്. ശബരിമലയില്‍ നാഥനില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. യുവതീ പ്രവേശനം അടഞ്ഞ അധ്യായമാണ്. സര്‍ക്കാരിന്റെ പിടിവാശി നടക്കില്ല. ആരോ മനപൂര്‍വ്വം പ്രതിസന്ധിയുണ്ടാക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top