മടങ്ങുന്നത് പോലീസ് തിരിച്ച് കൊണ്ടുവരാമെന്ന് ഉറപ്പ് നല്‍കിയതിനാലെന്ന് ബിന്ദു

ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്തിരിഞ്ഞ് പോകുന്നത് പോലീസ് തിരിച്ച് കൊണ്ടുവരാമെന്ന് ഉറപ്പ് നല്‍കിയതിനാലാണെന്ന് ബിന്ദു. മരക്കൂട്ടം പിന്നിട്ടതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. മലയിറങ്ങിയെത്തിയ ഭക്തരും പോലീസിന്റേയും യുവതികളുടേയും വഴി തടസ്സപ്പെടുത്തി നിലയുറപ്പിച്ചതോടെ വലിയ സംഘര്‍ഷ സാധ്യതയാണ് ഇവിടെ ഉണ്ടായിരുന്നത്. പോലീസ് പലതവണയായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് മടങ്ങാമെന്ന് ബിന്ദു സമ്മതിച്ചത്. അതേസമയം കനകദുര്‍ഗ്ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നേരത്തെ മാറ്റിയിരുന്നു. ഇപ്പോള്‍ ബിന്ദുവിനേയും കൊണ്ട് തിരിച്ചിറങ്ങുകയായിരുന്നു പോലീസ്.
യുവതികളുമായി സംസാരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതിന് പിന്നാലെ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ ന്യൂസ് 18ക്യാമറമാന്റെ കൈയ്യൊടിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ക്യാമറകള്‍ക്കും മൈക്കുകളും തകരാറ് സംഭവിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here