‘ഇനി താഴോട്ട്’; ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ യുവതികള്‍ ഇറങ്ങുന്നു

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളുമായി പൊലീസ് താഴേക്ക് ഇറങ്ങുന്നു. ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെയാണ് യുവതികള്‍ മലയിറങ്ങുന്നത്. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധം ശക്തമായതോടെ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയിലായി. തിരിച്ച് പോകാന്‍ പൊലീസ് നിര്‍ബന്ധിച്ചതായാണ് യുവതികള്‍ ആരോപിക്കുന്നത്.

Read More: ‘കഠിനം മലകയറ്റം’; യുവതികളെ അപ്പാച്ചിമേട്ടില്‍ തടഞ്ഞു

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മലയിറങ്ങാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ യുവതികളെ താഴെയിറക്കുന്നു എന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍, തങ്ങളെ വീണ്ടും മല കയറ്റുമെന്ന് ഉറപ്പുണ്ടെങ്കില്‍ താഴെയിറക്കിയാല്‍ മതിയെന്ന് യുവതികള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ചന്ദ്രാനന്ദന്‍ റോഡില്‍ ഭക്തര്‍ തിങ്ങിനിറയുകയും പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് പിന്മാറ്റം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top