‘വനിതാ മതില്‍ വിജയിക്കും; സിപിഎം പരാജയപ്പെടും’: കെ.പി ശശികല

sasikala arrested

സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന വനിതാ മതില്‍ വിജയിക്കുമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വനിതാ മതില്‍ വിജയിപ്പിക്കും. പക്ഷേ, സിപിഎം പരാജയപ്പെടുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ഡിസംബര്‍ 26 ന് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ‘അയ്യപ്പ ജ്യോതി’ തെളിയിക്കും. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയാണ് അയ്യപ്പ ജ്യോതി തെളിയിക്കുക. 10 ലക്ഷം പേര്‍ അതില്‍ പങ്കെടുക്കും. എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഒരു ലക്ഷം പേര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ച് മണിക്ക് ജ്യോതി തെളിയിക്കുക. ആചാരവും വിശ്വാസവും സംരക്ഷിക്കുക എന്നതാണ് അയ്യപ്പ ജ്യോതിയുടെ മുദ്രാവാക്യമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top