ഹര്‍ത്താലുകള്‍ക്കെതിരെ പ്രതിഷേധം

അടിയ്ക്കടി ഉണ്ടാകുന്ന ഹർത്താലുകൾക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളത്ത് വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചു. ഹെഡ് ലൈറ്റ് ഓണാക്കി വാഹനങ്ങള്‍ നിരത്തിലിറക്കിയായിരുന്നു പ്രതിഷേധം. ഹര്‍ത്താലിനെ എതിര്‍ക്കുന്ന 42 സംഘടനകളില്‍ നിന്നുളള നിരവധി പേര്‍ പങ്കെടുത്തതായിരുന്നു പ്രതിഷേധ പരിപാടി.
‘സേ നോ ടു ഹര്‍ത്താല്‍’ എന്ന സ്റ്റിക്കറൊട്ടിച്ച വാഹനങ്ങള്‍ ഹെഡ് ലൈറ്റിട്ട് നിരത്തിലിറങ്ങി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയും അതിലൂടെ ഹര്‍ത്താല്‍ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയുമാണ് ‘സെ നോ ടു’ ഹർത്താൽ പ്രവർത്തകരുടെ ലക്ഷ്യം.
വരുന്ന വര്‍ഷം ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമാക്കാനുളള തീരുമാനത്തിന്ന് മുന്നോടിയാണ് വിവിധ സംഘടനകൾ ചേർന്ന് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here