ശബരിമല വിഷയത്തിൽ സർക്കാരിനെ പഴിച്ച് ഉമ്മൻചാണ്ടി

UMMANCHANDI

ശബരിമല വിഷയത്തിൽ സർക്കാരിനെ പഴിച്ച് ഉമ്മൻചാണ്ടി. ഇന്നത്തെ സംഭവ വികാസങ്ങൾ സർക്കാരിന്റെ വീഴ്ചയാണെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.  ഇതിലും വലിയ പ്രശ്നങ്ങൾ സർക്കാർ ലളിതമായി കൈകാര്യം ചെയ്തിട്ടില്ലേ? ഇത് സർക്കാരിന്റെ വീഴ്ച തന്നെയാണ്. ശബരിമല തീർഥാടനത്തെ തകർക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സർക്കാരിന്റെ താത്പര്യം വനിതാ മതിലാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ പോലീസും സർക്കാറും ഒത്തു ചേർന്ന് കപട നാടകം കളിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. മനിതി സംഘം എത്തിയത് പിന്നില്‍ ഗൂഢാലോചനയുണ്ട് . തമിഴ്നാട് സി പി എമ്മുമായി ചേർന്ന് നടത്തിയ നാടകമാണിതെന്നും മുലപ്പള്ളി ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top