യുവതികള്‍ മരക്കൂട്ടത്ത്

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ സന്നിധാനത്തേക്ക്. ശക്തമായ പ്രതിഷേധത്തിനിടയിലും പൊലീസ് സുരക്ഷയോടെ സംഘം മരക്കൂട്ടത്തേക്ക് പ്രവേശിച്ചു. ബിന്ദുവും കനകദുര്‍ഗയുമാണ് സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുന്നു. അപ്പാച്ചിമേട്ടിലെ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് പൊലീസ് യുവതികളുമായി മുന്നോട്ട് പോയത്. ഷീല്‍ഡ് ഉപയോഗിച്ച് പൊലീസ് പ്രതിഷേധക്കാരെ ശക്തമായി തടയുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top