യൂത്ത് ലീഗ് നടത്തിയ യുവജന യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

yuvajana

യൂത്ത് ലീഗ് നടത്തിയ യുവജന യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കം. വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് യൂത്ത് ലീഗിൻ്റെ അവകാശവാദം. ദുരന്തനിവാരണത്തിനായി യൂത്ത് ലീഗ് സജ്ജമാക്കിയ 15000 പേരടങ്ങടുന്ന സന്നദ്ധ സേനയുടെ സമർപ്പണവും ഇന്ന് നടക്കും. പുതുച്ചേരി മുഖ്യമന്ത്രി ഡി നാരായണ സ്വാമി, കർണാടക മന്ത്രി ഡി.കെ ശിവകുമാർ എന്നിവരും സമാപന പരിപാടിയിൽ പങ്കെടുക്കും. വർഗീയമുക്തഭാരതം, അക്രമരഹിതകേരളം എന്ന മുദ്രാവാക്യവുമായി നവംബർ 24 ന് കാസർകോഡ് നിന്നാണ് യാത്ര ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top