Advertisement

പൊലീസും സര്‍ക്കാറും ഉറപ്പ് നല്‍കി; ബിന്ദുവും കനകദുര്‍ഗ്ഗയും നിരാഹാരം അവസാനിപ്പിച്ചു

December 25, 2018
Google News 1 minute Read
bindhu

ശബരിമലയിലേക്ക് പോകാൻ വീണ്ടും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദുവും കനക ദുർഗ്ഗയും ആരംഭിച്ച നിരാഹാരം പോലീസ് നൽകിയ ഉറപ്പിൻ മേൽ അവസാനിപ്പിച്ചു. മണ്ഡലപൂജ കഴിഞ്ഞ് നട തുറക്കുമ്പോൾ ഒരു ദിവസം ശബരിമല യാത്രയ്ക്ക് സുരക്ഷ നൽകാമെന്നാണ് പോലീസിന്റെ ഉറപ്പ്. ഇതോടെ മുപ്പത് മണിക്കൂറായി കോട്ടയം മെഡിക്കൽ കോളേജിൽ നിലനിന്ന അനിശ്ചിതാവസ്ഥയ്ക്ക് അവസാനമായി.

ഇന്നലെ ഉച്ചയോടെയാണ് കനത്തപ്രതിഷേധം കാരണം സന്നിധാനത്തെ വലിയ നടപ്പന്തലിനു 200 മീറ്റർ ഇപ്പുറത്ത് വച്ച് ശബരിമല യാത്ര അവസാനിപ്പിക്കേണ്ട വന്ന ബിന്ദുവിനേയും കനക ദുർഗ്ഗയെയും പമ്പയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്. കാഷ്വാലിറ്റിയിലെ പ്രാഥമിക പരിശോധനയിൽ ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങളില്ലന്ന് ഡോക്ടർ കുറിച്ചതോടെയാണ് ബിന്ദുവും കനക ദുർഗ്ഗയും വീണ്ടും ശബരിമലയ്ക്ക് പോകണം എന്നാവശ്യപ്പെട്ടത്. അപേക്ഷ എഴുതി നൽകണമെന്ന്പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വ ബിന്ദു ശബരിമല യാത്രയ്ക്ക് സംരക്ഷണം വേണമെന്ന പേക്ഷ നൽകി.

അന്തിമ തീരുമാനം പത്തനംതിട്ട എസ്പിക്ക് വിട്ട് രാത്രി മുഴുവൻ കാത്തിരുപ്പ്. ഇതിനിടെ കാഷ്വാലിറ്റിയിൽ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ പോലീസ് അന്യായ തടങ്കലിൽ വച്ചിരിക്കുന്ന വാർത്ത പ്രചരിച്ചതോടെ ഒബ്സർവേഷൻ റൂമിലേക്ക് മാറ്റി. ഡോക്ടറോട് പോലീസ് ആവശ്യപ്പെട്ട പ്രകാരം ശബരിമല സ്പെഷ്യൽ വാർഡിൽ അഡ്മിറ്റ് ചെയ്തു. വാർഡിൽ നിയോഗിച്ച പോലീസുദ്യോഗസ്ഥർ ‘ഇരുവരെയും അനുനയിപ്പിക്കാൻ ശ്രമം. നിരാഹാരത്തിനൊരുങ്ങി യുവതികൾ നിലപാട് കടുപ്പിച്ചു, ഇന്നുച്ചയോടെ യുവതി പ്രവേശനത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്ന് കാണിച്ച് സന്നിധാനം പോലീസ് ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകി. അതോടെ ബിന്ദുവും കനക ദുർഗ്ഗയും വാർഡിൽ നിരാഹാരം തുടങ്ങി. നിരാഹാരത്തിന് അവർക്ക് അവകാശമുണ്ടന്ന് കടകം പള്ളി .തിരക്കിട്ട കൂടിയാലോചനകൾക്കൊടുവിൽ അഞ്ചേമുക്കാലോടെ ബിന്ദുവിന് കോട്ടയം എസ്പി യുടെ ഫോൺ കോൾ വന്നു.

നിലയ്ക്കലെ തിരക്കും സുരക്ഷയ്ക്കുള്ള പ്രായോഗിക ബുദ്ധിമുട്ടും ബിന്ദു വിനെയും കനക ദുർഗ്ഗയെയും അദ്ദേഹം ധരിപ്പിച്ചു. തുടര്‍ന്ന് മറ്റൊരു ദിവസം സുരക്ഷ നൽകാം എന്ന ഉറപ്പിൽ യുവതികൾ നിരാഹാരം അവസാനിപ്പിച്ചു. അതോടെ ഡോക്ടർ ഡിസ്ചാർജ് കു റി ച്ചു. മുപ്പതു മണിക്കൂർ നീണ്ട ആശങ്കകൾ അവസാനിപ്പിച്ച് അങ്ങനെ പോലീസ് തലയൂരി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here