Advertisement

ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

December 25, 2018
Google News 0 minutes Read
sabarimala

ശബരിമല ദർശനത്തിനായി യുവതികളെത്തിയാൽ തടയണമെന്ന് പൊലീസിന് നിർദ്ദേശം. ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം. എവിടെ വെച്ചാണോ യുവതീപ്രവേശനത്തിനായി എത്തുന്നത് അവിടെ വെച്ചു തന്നെ തടയണം, ഒരു കാരണവശാലും യുവതികളെ ശബരിപാതകളിലേക്ക് പ്രവേശിപ്പിക്കരുതെന്നും കർശന നിർദ്ദേശം.

കോട്ടയം ഉൾപ്പടെയുള്ള സമീപ ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ഡല പൂജ ആരംഭിക്കുന്നതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here