തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പാതിരാ കുർബാനകൾ നടന്നു

ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി തിരുവനന്തപുരത്തെ ദേവാലയങ്ങളിൽ പാതിരാ കുർബാനകൾ നടന്നു. തിരുപിറവി ശൂശ്രൂഷകൾക്കായി ആയിരങ്ങളാണ് ദേവാലയങ്ങളിൽ ഒത്തുചേർന്നത്.
കൊച്ചിയിലെ വിവിധ ദേവാലയങ്ങളിൽ നടന്ന തിരുപ്പിറവി ആഘോഷങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. എറണാകുളം സെന്റ് മേരിസ് കത്തീഡ്രൽ ബസിലിക്ക ദേവാലയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ തിരുപ്പിറവി കർമ്മങ്ങൾ നടന്നു.
തിരുവനന്തപുരം അതിരൂപത മേജർ ആർച്ച് ബിഷപ്പ് സൂസൈപാക്യത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ ദേവാലയത്തിൽ ചടങ്ങുകൾക്കു തുടക്കം കുറിച്ചു.സവർണനും അവർണനും തമ്മിൽ യാതൊരു വേർതിരിവുമില്ലെന്നും ക്രിസ്തുമസിന്റെ സ്മരണ എല്ലാവരിലേക്കും ഒരേ പോലെ പടരണമെന്നും ക്രിസ്തുമസ് സന്ദേശമായി സുസൈപാക്യം പറഞ്ഞു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ കർദിനാൾ ക്ലിമിസ് കത്തോലിക്ക ബാവ ശൂശ്രുഷകൾക്ക് നേതൃത്വം നൽകി. ദേവാലയങ്ങളിൽ പാതിരാ കുർബാനയ്ക്കു ശേഷം വിശ്വാസികൾ കേക്ക് മുറിച്ചു പരസ്പരം ആശംസകൾ നേർന്നു. ഓഖി ദുരന്തത്തെ അനുസ്മരിച്ചു ജില്ലയിലെ തീരദേശത്തെ പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടന്നു.പാതിരാ കുർബാനയിലും പിറവിയുടെ തിരുകർമങ്ങളിലും പങ്കെടുക്കാൻ നുറു കണക്കിനു വിശ്വാസികളാണ് വിവിധ ദേവാലയങ്ങളിലെത്തിയത്.
കൊച്ചിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനകളും തിരുപ്പിറവി കർമങ്ങളും നടന്നു.
ക്രിസ്തുമസ് രാവിൽ നൂറുകണക്കിന്ന് വിശ്വാസികൾ പ്രാർത്ഥന കർമത്തിൽ പങ്കെടുത്തു. പ്രാർത്ഥനയും തിരുപ്പിറവി സന്ദേശങ്ങളും ഹൃദയത്തിലേറ്റി വിശ്വാസികൾ മടങ്ങി.
വടക്കൻ കേരളത്തിൽ ക്രിസ്തുമസ് ആഘോഷപൂർവ്വം നടന്നു. മാഹി സെന്റ് തെരേസാസ് ഷൈൻ ചർച്ചിൽ നടന്ന ആഘോഷ രാവിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പൗരാണികമായ ദേവാലയത്തിൽ വൈകിട്ട് 7 മണിയോടെ തന്നെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഇടവക വികാരി ഫാദർ ജെറോം ചിങ്ങന്തറയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളികൾ വിദേശികളടക്കം നിരവധി വിശ്വാസികൾ എത്തി. കോഴിക്കോട് രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളിലും ക്രിസ്തുമസ് ആഘോഷം വർണാഭമായി തന്നെ നടന്നു . പ്രളയാതന്തരമുള്ള അതിജീവനത്തിന്റേ ഒത്തുചേരലിന്റെ
കൂട്ടായ്മയുടേതായി ഈ ക്രിസ്തുമസ് രാവും..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here