Advertisement

കൊക്കകോളയ്ക്കുമുണ്ട് സാന്താക്ലോസുമായൊരു ബന്ധം…!

December 25, 2018
Google News 0 minutes Read

ധനുമാസക്കുളിരില്‍ മഞ്ഞിന്റെ പുതപ്പണിഞ്ഞ് മറ്റൊരു ക്രിസ്മസ് കൂടി വരവറിയിച്ചിരിക്കുന്നു. പുല്‍ക്കൂടും പാതിരാക്കുര്‍ബാനയും ക്രിസ്മസ് കരോളും സാന്താക്ലോസുമെല്ലാം ക്രിസ്മസ് രാവുകളിലെ നിറക്കാഴ്ചകളാണ്.

കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ കാത്തിരിക്കാറുണ്ട് ക്രിസ്മസ് രാവുകളില്‍ പലരും. ചുവപ്പു വസ്ത്രവും വട്ട കണ്ണടയും നരച്ച താടിയുമൊക്കെയുള്ള സാന്താക്ലോസ് എക്കാലത്തും ഒരു കൗതുകക്കാഴ്ചയാണ്. എന്നാല്‍ സാന്താക്ലോസിന് കൊക്കകോളയുമായി ചെറിയൊരു ബന്ധമുണ്ട്….

വിശുദ്ധ നിക്കോളാസ് എന്ന ബിഷപ്പിനെ ഇന്നു നാം കാണുന്ന തരത്തില്‍ അമാനുഷനായ സാന്താക്ലോസ് ആക്കിമാറ്റിയതില്‍ കൊക്കകോള കമ്പനിക്കും പങ്കുണ്ട്. സാന്താക്ലോസിനെ കച്ചവ്വടതാല്‍പര്യങ്ങള്‍ക്കായി ആദ്യം ഉപയോഗപ്പെടുത്തുന്നത് കൊക്കകോള കമ്പനിയാണ്. കമ്പനിയുടെ പരസ്യചിത്രത്തിനായി 1931 ല്‍ ഹാഡണ്‍ സണ്‍ബ്ലോം തയാറാക്കിയതാണ് നരച്ച താടിയും കുടവയറും ചുവന്ന വേഷവുമുള്ള ഭീമന്‍ സാന്താക്ലോസിനെ….

കാര്‍ട്ടൂണിസ്റ്റായ തോമസ് നാസ്ത് വരച്ച സാന്താക്ലോസിന്റെ കാരിക്കേച്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് സാന്താക്ലോസിനെ കൂടുതല്‍ ജനകീയമാക്കാന്‍ കൊക്കകോള കമ്പനി തീരുമാനിച്ചത്. പ്രതീക്ഷ തെറ്റാതെ കോള കമ്പനി സൃഷ്ടിച്ച കൊക്കകോള കുടിക്കുന്ന സാന്താക്ലോസിന്റെ ചിത്രം ഏറെ ജനകീയമായി. ഇന്നും നാം കാണുന്ന സാന്താക്ലോസ് കൊക്കകോളയുടെ സൃഷ്ടിയാണെന്ന് പറയുന്നതാണ് കൂടുതല്‍ ഉത്തമം…

സാന്താക്ലോസ് എന്ന പരസ്യതന്ത്രം കൊക്കകോള കമ്പനിക്ക് വിജയമായിരുന്നു. ഇത് മനസിലാക്കിയ മറ്റ് കമ്പനികളും ഭീമന്‍ സാന്തായെ വാണിജ്യവത്കരിച്ചുതുടങ്ങിയതോടെ സാന്താക്ലോസ് കൂടുതല്‍ ജനകീയനായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here