Advertisement

മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങി

December 26, 2018
Google News 0 minutes Read
sabarimala control to three member committee

മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങി. തങ്ക അങ്കിചാർത്തിയുള്ള മണ്ഡലപൂജ നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. 451 പവൻ തൂക്കമുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ട് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട രഥഘോഷയാത്ര, ഇന്ന് ഉച്ചയോടെ പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തിച്ചേരും. ഇവിടെ നിന്നും വൈകിട്ട് 3ന് സന്നിധാനത്തേക്ക് തിരിക്കുന്ന ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാരപൂർവ്വമുള്ള സ്വീകരണം നൽകി പതിനെട്ടാം പടിക്ക് ചുവട്ടിലേക്ക് ആനയിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here