Advertisement

‘എഴുന്നള്ളത്ത്’ 27ാംവര്‍ഷത്തില്‍; ഹൃദയം തൊടുന്ന കുറിപ്പുമായി ശാന്തിവിള ദിനേശ്

December 26, 2018
Google News 1 minute Read

ഹരികുമാര്‍ കഥ ഒരുക്കി സംവിധാനം ചെയ്ത എഴുന്നള്ളത്ത് എന്ന സിനിമ പുറത്തിറങ്ങിയിട്ട് 27വര്‍ഷങ്ങള്‍ പിന്നിട്ടു. സിനിമയെ കുറിച്ചുള്ള ഹൃദയം തൊടുന്ന ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് സംവിധായകനും മാധ്യമപ്രവർത്തകനുമായ ശാന്തിവിള ദിനേശ്.മുകേഷ്, ജയറാം, സിദ്ധിഖ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിലെ അപ്രതീക്ഷിത കഥാപാത്രമായി എത്തിയ പെണ്‍കുട്ടിയെ കുറിച്ചാണ് ശാന്തിവിള ദിനേശിന്റെ കുറിപ്പ്.

എഴുന്നള്ളത്ത് എന്ന ഹരികുമാർ സിനിമ റിലീസായിട്ട് 27 വർഷം കഴിഞ്ഞു……… 15….03….1991ആണ് റിലീസ് ……..!
തിരുവനന്തപുരത്ത് കരമനയിലുള്ള ഒരു റിട്ടേർഡ് ഡിവൈഎസ്പി  ആയിരുന്നു നിർമ്മാതാവ് …….
സിനിമ പ്രൊ. എക്സിക്യൂട്ടീവ് ഐൻ ജീവന്റെ ചിറ്റപ്പൻ……..!
എസ്സ് ഭാസരചന്ദ്രന്റെ ആദ്യ തിരക്കഥയാണ് ……..
കാലടി ഒാമന ആദ്യം അഭിനയിച്ച സിനിമയാണ് …….. ആദ്യം റിലീസായത് ശുഭയാത്ര…….
ജയറാം…… മുകേഷ് …… സിദ്ദിക് ……ജഗതി….. ഇന്നസന്റ് ……. രാജൻ പി ദേവ് ……. സിതാര……. ശ്രീജ…… സുചിത്ര…… കവിയൂർ പൊന്നമ്മ തുടങ്ങി വലിയ താരനിരയുള്ള സിനിമയായിരുന്നു…….

ezhunnallath
സിദ്ദിക് ചേയ്ത സുപ്രു എന്ന സുബ്രഹ്മണ്യമാകേണ്ടിയിരുന്നത് ജഗദീഷായിരുന്നു…….. ഹിസ് ഹൈനസ്സ് അബ്ദുള്ള വിചാരിച്ചതിനേക്കാൾ ചിത്രീകരണം നീണ്ടതിനാൽ ജഗദീക്ഷിന് എത്തിനാകില്ല എന്നുറപ്പായി…… അപ്പോ മുകേഷ് നാട്ടുവിശേഷം എന്ന പോൾ ഞാറയ്കലിന്റെ സിനിമയിൽ പേപ്പാറയുണ്ട് …… കൂടെ അഭിനയിക്കുന്നത സിദ്ദിക്കാണ് ……. സിദ്ദിക്ക് വളർന്നു വരുന്ന കാലം…….. എനിക്കറിയാം കക്ഷിയെ ……. പുറപ്പാടിൽ നാല്പതുദിവസം കൂടെ ഉണ്ടായിരുന്നതാണ് …..!
ഹരിസറിനോട് ജഗദീഷ് വരാനിടയില്ലാത്തതും, പകരം സിദ്ദിക്കായാൽ ഫ്രഷ്നസ്സ് ഉണ്ടാകുമെന്നതുമൊക്കെ പറഞ്ഞു…….. സിദ്ദിക്കിന് ആ വേഷം കിട്ടി…….. അക്കാലത്ത് സിദ്ദിക് പറയുമായിരുന്നു, ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളിലേയും സീനുകൾ എണ്ണിയാൽ എഴുന്നള്ളത്തിലേ അത്രയും വരില്ലാന്ന് ……!
സാംബത്തിക പ്രശ്നങ്ങളാൽ സിനിമ നിരവധി ഷെഡ്യൂളായി…..!
ഈ സിനിമ രണ്ടു ഭാഗങ്ങളാണ് ……. ഇന്റർവെൽ കഴിഞ്ഞാൽ ആദ്യ ലൊക്കേഷനേയില്ല……. ഒരു റബ്ബർ കാട്ടിലെ വലിയൊരു ബംഗ്ലാവാണ് രണ്ടാം ഭാഗം……
തിരുവനന്തപുരത്തിനടുത്ത് പോത്തൻകോട്ടുള്ള ഒരു കൊട്ടാരമാണ് ഈ ബംഗ്ലാവ് ……!
ഇവിടെ ചിത്രീകരണം നടക്കുംബോൾ നല്ല കൂട്ടമുണ്ടാകും കിണാനായി….. അക്കൂട്ടത്തിൽ എന്റെ ശ്രദ്ധയിൽ കാഴ്ചക്കാരിൽ മൂന്നു കുട്ടികൾപെട്ടു………!
EZHUNNALLATHU
പത്തുപന്ത്രണ്ടുവയസ്സും, ഏഴെട്ടുവയസ്സുമുള്ള രണ്ട് പെൺകുട്ടികളും, എട്ടൊൻപത് വയസ്സുള്ള ഒരു ആൺകുട്ടിയും…….
അവധി ദിവസങ്ങളിൽ മൂവരും രാവിലേ വരും…… ആഹാരം കഴിക്കാൻ പോകും……. മടങ്ങിവരും, സന്ധ്യയാകാറാകുംബോൾ മടങ്ങും……. മറ്റ് ദിവസങ്ങളിൽ സ്കൂൾ വിട്ടാലുടൻ വരും……!
കൊട്ടാരത്തിന്റെ കിഴക്കേ താഴ് വാരത്താണവരുടെ വീട് ……..!
താഴേന്ന് കയറിവരുംബോഴേ അവരെ കാണാം……. നാളുകൾ കഴിയുംതോറും അവരോടുള്ള എന്റെ ചങ്ങാത്തം കൂടിക്കൂടിവന്നു……..!
ഈ സിനിമയിൽ സിതാര അവതരിപ്പിക്കുന്ന രമണിക്ക് മൂന്ന് സഹോദരങ്ങളുണ്ട് ……. രണ്ടാണും, ഒരു പെണ്ണും…….മൂത്ത ആൺകുട്ടി യദൂകൃഷ്ണന്റെ അനുജൻ വിദൂകൃഷ്ണനാണ് ……. രണ്ടാമത്തവൻ സംവിധായകന്റെ പരിചയത്തിലൊരു പയ്യൻ…….. അവസാനത്തേത് പെൺകുട്ടി…… അതിന്റെ അന്വേഷണം തുടരുകയാണ് ……. ഐശ്വര്യറായിയെ കിട്ടിയാൽകൊള്ളാം…… പക്ഷേ, പത്തുരൂപ പ്രതിഫലം കൊടുക്കില്ല…….. കൊടുക്കാനില്ല……..!
ഞാൻ ഈ പറഞ്ഞവരിൽ മൂന്നാമത്തെയവളെ കൊണ്ടുകാണിച്ചു……. ഇവൾ മതിയോ ?
ഇതാരാ ?
എന്റെയൊരു ബന്ധുവിന്റെ മോളാ……!
എവിടാ വീട് ?
ഇവിടെ അടുത്താ…….!
ഡ്രസ്സൊക്കെ സ്വന്തമായെടുക്കണം…….!
നോക്കാം…….
ok…..ഫിക്സ് ……..!
എന്റെ ഉള്ളൊന്ന് ആളി…….. ആ കുട്ടിയുടെ വീട്ടുകാർ പറ്റില്ലാന്നു പറഞ്ഞാൽ തീർന്നില്ലേ……..
ഞാൻ വിവരം മൂത്ത കുട്ടിയോടു പറഞ്ഞു…… അപ്പോഴാണറിയുന്നത് അച്ഛൻ ഗൾഫിലാണ് ……!
വിശ്വകർമ്മജരാണ് ……!

എന്തായാലും അമ്മയെ രാവിലേ വരാൻ പറഞ്ഞു……… വന്നു…… ഞാൻ കാര്യം പറഞ്ഞു……..
അവർക്ക് എന്തെന്നില്ലാത്ത സന്തോഷം…….. അതുപോര…… അവളടെ അച്ഛന്റെ സമ്മതം ഉറപ്പായും വേണം……
രാവിലേ പറയാമെന്ന് ഏറ്റ് അവർ പോയി…….!
പിറ്റേന്നവർ വന്ന് കാത്തനിന്ന് സമ്മതം പറഞ്ഞു……..!
മൂവരും കൂടി വരും, അഭിനയിക്കും……. കൊണ്ടാക്കും കാറിൽ…..,,
ഐന്നെയവൾ അതിശയിപ്പിച്ചുകളഞ്ഞ പ്രകടനമായിരുന്നു……….!
“”കുയിലമ്മേ……. കുയിലമ്മേ…… നിന്റെ കുറുകുഴൽ പാട്ടിന്നെവിടെ ……..?”” എന്ന ഗാനരംഗത്തൊക്കെ ഇരുത്തംവന്ന നടിയെപ്പോലവൾ സിതാരയോടൊപ്പം ഡാൻസൊക്കെ ചെയ്തു……….!
വർക്ക് തീരുകയാണ് ……. അവൾക്ക് രണ്ട് ഡ്രസ്സെടുക്കാനുള്ളത് കൊടുക്കണ്ടേന്ന് തിരക്കിയിട്ട് മറുപടി പോലും കിട്ടിയില്ല……..!
ഞാനവൾക്ക് അവളുള്ള നാലഞ്ച് ഫോട്ടോകൾ കൊടുത്ത് യാത്രയാക്കി………!
പടം കണ്ടിട്ടവർ വിളിച്ച് നന്ദി പറഞ്ഞു……! “എന്നോടു മാത്രം…….”


എഴുന്നള്ളത്ത് റിലീസായിട്ട് ഇരുപത്തിയേഴു വർഷമായി…….! ഇന്നലെ രാത്രി ഞാനൊരപോള കണ്ണടച്ചിട്ടില്ല……..! പൊതുവേ ഞാനുറങ്ങാ കിടക്കുന്നത് ഏതാണ്ടൊരുമണി കഴിയും…….. രാവിലേ ഏഴിന് മുൻപ് എണീക്കും…….. ഇതിനിടയിൽ ഒന്നുമറിയാതുറങ്ങും ഞാൻ …….. ഇന്നലേം പതിവുപോലെ ഒന്നേമുക്കാലിന് കിടന്നു……. അപ്പോത്തന്നെ ഉറങ്ങി……… ഇടയ്ക്ക് പതിവില്ലാതുണർന്നു……. സിന്ധു നല്ലയുറക്കം……. തിരിഞ്ഞും, മറിഞ്ഞും ഞാൻ കിടന്നു……. വല്ലാതെ അസ്വസ്ഥനാകുന്നു ഞാൻ …… ലൈറ്റിട്ട് മണി നോക്കി……..03…40…..
ശബ്ദമുണ്ടാക്കാതെ എണീറ്റു……. പുസ്തകങ്ങൾ വയ്ക്കുന്ന മുറിയിൽ കയറി….. കുറേ പുസ്തകങ്ങൾ അടുക്കി…… ഫോട്ടോകൾ സൂക്ഷിക്കുന്ന കവറുകൾ ഒന്നൊന്നായി എടുത്ത് ഫോട്ടോകൾ പരതി……..
തിരക്കിനടന്ന് കിട്ടാതായ പല ഫോട്ടോകളും കിട്ടി……..!
നേരം വെളുക്കുംവരെ ആ പണികൾ തുടർന്നു……..!
സിന്ധു ഉണർന്നപ്പോൾ ഞാനില്ല…….. ശബ്ദമുണ്ടാക്കാതെ ലൈറ്റുള്ള മുറിയിലേക്ക് വരുംബോൾ ഞാനെന്തോ പരതുകയാണ് ……..!
എന്താ വെളുപ്പിനൊരു തിരയൽ ?
കാശുവല്ലതും പോയോ ?
ഇല്ല എന്ന ഒറ്റവാക്കിൽ ഉത്തരമൊതുക്കി……..!
ചായകുടിക്കുംബോൾ സിന്ധുവിനോട് കാര്യം പറഞ്ഞു…….. എഴുന്നെള്ളത്തിന്റെ സ്റ്റിൽസ് തപ്പിയതാ !
കിട്ടിയില്ല……..!
എന്തിനായിപ്പോ കാൽനൂറ്റാണ്ടുകഴിഞ്ഞ സ്റ്റിൽസ് ?
ഉത്തരം പറയണോ ?
അവൾ നിസ്സാരകാര്യത്തിന് ടെൻഷനടിക്കുന്നവളാ……….
പറഞ്ഞില്ല……..
യൂട്യൂബിൽ കയറി സെർച്ച് ചെയ്തു……. പോസ്റ്ററുകളേയുള്ളൂ…….. പടം ഡൗൺ ലോഡ് ചെയ്തു…….. കുയിലമ്മേ……. പാട്ടെടുത്ത് രണ്ടുമൂന്നിടം ഫ്രീസ് ചെയ്ത് സ്റ്റില്ലാക്കി……. ഒട്ടും ക്ലാരിറ്റിയില്ല……..!
വാലും, തുംബും ഇല്ലാതെ സിന്ധുവിനോട് ഞാൻ പറഞ്ഞു……. സിത്താരയും, പിള്ളേരുമുള്ള എഴുന്നെള്ളത്തിന്റെ പടങ്ങൾ ഞാൻ സൂക്ഷിച്ചിരുന്നു……… ഒന്നും കാണാനില്ല…… മനസ്സു പറയുന്നു…… ഇന്ന് സന്ധ്യക്കുമുൻപ് ആ പടങ്ങൾ കിട്ടിയിരിക്കും………!
അണ്ണനെന്തുപറ്റി ?
എന്തിനാ ഇപ്പോൾ ആ പടങ്ങൾ ?
ഉത്തരം പറയാതെ കാപ്പികുടിച്ചിട്ട് , സഖമായുറങ്ങി…….. അകാലത്തിൽ പൊലിഞ്ഞ ഒരു ചെറുപ്പക്കാരന്റെ വീട്ടിൽ മരണമന്വേഷിച്ചു പോയി……….

സന്ധ്യക്കു ചായകുടിച്ചിട്ട് പുസ്തകറൂമിൽ കയറുംബോൾ മുന്നിലൊരു തുണിക്കട കവർ…….. അതിനുള്ളിൽ നോക്കുംബോൾ ഞാൻ തിരക്കിയ എഴുന്നെള്ളത്തിന്റെ ഒരുപടം പൊന്തിവന്നു മുന്നിൽ……..
സിതാരയോടൊപ്പം വിദുവിനൊപ്പം ആ പൊന്നുമോൾ നിൽക്കുന്ന പടം……….!

എഴുന്നെള്ളത്തിനുശേഷം ഞാൻ വർക്ക് ചെയ്തത് ആചാര്യനാണ് ………. അതിൽ വിനീതിനെ രഹസ്യമായി പാർപ്പിക്കാൻ പറ്റിയ……. ഫൈറ്റൊക്കെ ചിത്രീകരിക്കാനിടമുള്ള ഒരു കെട്ടിടം വേണം…….. ഞാൻ പോത്തൻകോട് കൊട്ടാരത്തിന്റെ കാര്യം പറഞ്ഞു…….. അതുനോക്കാനായി പോയി …….. അവിടെ എത്തിയതും, സംവിധായകൻ അശോകനടക്കം അവിടിറക്കിയിട്ട് ഞാനിപ്പോവരാമെന്നു പറഞ്ഞ് , കാറെടുത്തുപോയി…………പോത്തൻകോട് കഴിഞ്ഞ് നന്ന്യാട്ടുകാവിൽ ചെന്ന് തിരക്കി…… ഞാൻ പറഞ്ഞ വിവരണമെല്ലാം കേട്ടൊരാൾ വഴി പറഞ്ഞു തന്നു…….!
ഒരു ചെറിയ വീടിന്റെ മുന്നിൽ കാർ നിർത്തി…….. അവിടിറങ്ങിനിന്ന് കൊട്ടാരത്തിലേക്ക് നോക്കി…….. കാണാം കൊട്ടാരം…….!
എനിക്ക് കൗതുകമായി…….. ആരാകും വാതിൽ തുറക്കുക ?
നിനച്ചിരിക്കാതെ കൺമുന്നിൽ എന്നെ കാണുംബോൾ എന്താകും ആ മോളുടെ റിയാക്ഷൻ ?
പതിയെ വാതിലിൽ മട്ടി………..!
സമയമെടുത്ത് വാതിൽ തുറന്നു……..!
വല്ലാത്ത രൂപത്തിൽ അവളുടെ അമ്മ……..!
ഒട്ടും പ്രതീക്ഷിക്കാത്തൊരു മുഖം മുന്നിൽക്കണ്ട അവർ ഏങ്ങലടിച്ചു കരഞ്ഞു പെട്ടന്ന് ……..!
എനിക്കൊന്നും മനസ്സിലായില്ല……….
ചേച്ചിക്കുട്ടി അകത്തുനിന്ന് വന്നു……..
അവളുടേം മുഖം വല്ലാതെ മാറിയിരിക്കുന്നു………..!
ആ അമ്മയുടെ കരച്ചിലിനേക്കാൾ മോളടെ വാടിയമുഖം നോവിച്ചു……….!
മെല്ലെ ഞാനാ കഥയറിഞ്ഞു………
എഴുന്നെള്ളത്ത് റിലീസായി, തിയറ്ററിൽ സിനിമ കണ്ട് , സന്തോഷത്തിന്റെ ദിനങ്ങൾക്കിടയിൽ മോൾക്കൊരൂ പനി വന്നു……….
അവൾ പോയി……….!
ജീവച്ഛവം മാതിരി ഞാൻ നിന്നു……!
ചായിൻ ഒരു ചുമലിനായി ഞാൻ കൊതിച്ചു……….
കുടിക്കാനിത്തിരി വേള്ളത്തിനായി കൊതിച്ചു………
എപ്പോഴോ എന്റെ ക്ഷമകെട്ടുപോയി……….അറിയാതെ ഞാനും കരഞ്ഞുപോയി……….!
വീടിനുള്ളിൽ കൂട്ട കരച്ചിലായി……….
അതിന്റെ പ്രതിദ്ധ്വനി പുറത്തു കേട്ടിട്ടാകണം ഞാൻ വന്ന കാറിന്റെ ഡ്രൈവർ അകത്തേക്കു വന്നു…….
ഞാനയാളുടെ തോളിലേക്ക് കൊതിയോടെ ചാഞ്ഞു………!
യാത്ര പറയാതെ കാർ നീങ്ങി………….!


വർഷങ്ങൾ കഴിയുന്നു………..
ഒരു ഫോൺ……..
എടുക്കുംബോൾ മറുതലക്കൽ ആ ചേച്ചിക്കുട്ടിയാണ് ……… അനുജത്തി മരിച്ചപ്പോൾ വന്നു പോയ അച്ഛൻ പിന്നെ അമ്മയെ ഉപേക്ഷിച്ചു………. അനിയൻ പഠിത്തം ഉപേക്ഷിച്ച് മരപ്പണിക്ക് പോകുന്ന………. ഞാൻ തയ്യലൊക്കെ പഠിച്ചു……… എന്നെയൊരു നടിയാക്കണം…….
എനിക്കാരുമില്ലാത്ത അവസ്ഥയാണ് ……… രക്ഷിക്കണം……… അമ്മയ്ക്ക് അൽപ്പം മാനസിക അസ്വാസ്ഥ്യം ഉള്ളപോലാണ് ……!
ഞാനവളെ കുറേ ഉപദേശിച്ചു………
നടിയാക്കുന്നതല്ലാതെ മറ്റെന്തും ആലോചിച്ചു പറയാൻ ഏൽപ്പിച്ചു……!
പിന്നെയവൾ വിളിച്ചിട്ടേയില്ല………. ഞാനും……….!

ഇന്നലെ ആ പൊന്നുമോൾ പാതിരാത്രി എന്റെ മനസ്സിലേക്ക് കയറിവന്നത് എന്തിനാകും ?
അറിയില്ല……….
പത്തിരുപത് വർഷമായി കണ്ടിട്ടില്ലാത്ത ആ മോളുള്ള ഫോട്ടോ ഇന്നെന്റെ മുന്നിലെങ്ങിനെ വന്നുപെട്ടു ?
ഉത്തരം തേടുകയാണ് കഴിഞ്ഞ കുറേ മണിക്കൂറുകളായി………….!
എഴുന്നെള്ളത്തിൽ അഭിനയിച്ച ആ ബാലനടി ഈ ലോകം വിട്ടുപോയതറിഞ്ഞ ഏക ആളും ഞാനായിരിക്കും……… ഇതൊക്കെ ഒാർക്കുന്ന ഏക ആളും ഞാനായിരിക്കും…….!
അവളിന്ന് ജീവിച്ചിരുന്നെങ്കിൽ മുപ്പതുവയസ്സിനപ്പുറമുള്ള വലിയ പെണ്ണായിരുന്നേനെ……….!
പൊന്നുമോളേ……..
നിനക്ക നിത്യശാന്തി നേരാൻ മാത്രമല്ലേ ഈ പാതിരായ്ക്ക് എനിക്കാവൂ………….!
നിനക്ക് നിത്യശാന്തി ലഭിക്കും തീർച്ച…………!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here